ആവേശങ്ങളൊഴിഞ്ഞ് വിപണി
Monday, April 21, 2014 11:32 PM IST
ഓഹരി അവലോകനം /സോണിയ ഭാനു

മുംബൈ: ഓഹരി വിപണിയിലെ ബുള്‍ റണ്ണിന്റെ ആവേശം മുന്‍വാരങ്ങളെ അപേക്ഷിച്ച് അല്‍പം കുറഞ്ഞു. അതേ സമയം കഴിഞ്ഞവാരം സൂചിപ്പിച്ച പോലെ തന്നെ നിഫ്റ്റി മികവ് നിലനിര്‍ത്തി. പ്രമുഖ ഐടി കമ്പനികളില്‍ നിന്നുള്ള ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടിനു ആകര്‍ഷണം കൂടിയത് സൂചികയ്ക്കും മികവ് സമ്മാനിച്ചു. വ്യാപാരാന്ത്യം നേരിയ നേട്ടത്തില്‍ ദേശീയ ഓഹരി സൂചിക 6,779 ലാണ്.

ബോംബെ സെന്‍സെക്സ് ഉയര്‍ന്ന നിലവാരമായ 22,737 കയറിയെങ്കിലും തൊട്ടു മുന്‍വാരം രേഖപ്പെടുത്തിയ റിക്കാര്‍ഡായ 22,792 ലേക്ക് ഉയരാനുള്ള കരുത്തു ലഭിച്ചില്ല. വാരാന്ത്യം ബിഎസ്ഇ സൂചിക 22,628 ലാണ്. ഈവാരം ആദ്യ പ്രതിരോധം 22,827 ലാണ്. ഇത് മിറകടന്നാല്‍ 23,027-23,317 നെ വിപണി ലക്ഷ്യമാക്കും. അതേ സമയം ഫണ്ടുകളില്‍ നിന്ന് തിരിച്ചടി നേരിട്ടാല്‍ 22,337-22,047 ഇടം കണ്െടത്താന്‍ ശ്രമം നടത്താം.

ഈ താങ്ങ് നഷ്ടപ്പെട്ടാല്‍ സൂചിക 21,709 ലേക്ക് പരീക്ഷണങ്ങള്‍ക്ക് മുതിരാം. സാങ്കേതികമായി വീക്ഷിച്ചാല്‍ എംഎസിഡി മുന്‍വാരം സൂചിപ്പിച്ച സങ്കീര്‍ണതയില്‍ നിന്ന് സെല്ലിംഗ് മീഡിലേക്ക് തിരിഞ്ഞു.

അതേ സമയം പാരാബോളിക്ക് എസ്എആര്‍ നിക്ഷേപകര്‍ക്ക് അനുകൂലമായി തുടരുന്നു. സ്ളോ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്കുകള്‍ക്ക് ഒപ്പം ആര്‍എസ്ഐ ഓവര്‍ ബോട്ട് പൊസിഷനില്‍നിന്ന് സാകേതിക തിരുത്തലിലാണ്.


വാരാവസാനം 6,779 ല്‍ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈവാരം ആദ്യ താങ്ങ് 6,700-6,622 ലാണ്. ഇത് നഷ്ടപ്പെട്ടാല്‍ 6,576 റേഞ്ചിലേക്ക് തിരിയാം. മുന്നേത്തിനു തുനിഞ്ഞാല്‍ 6,824-6,870 ല്‍ പ്രതിരോധമുണ്ട്. ഇത് മിറകടന്നാല്‍ 6,948 വരെ മുന്നേറാം. പിന്നിട്ടവാരം മൂന്നു ദിവസം മാത്രമാണ് വിപണി പ്രവര്‍ത്തിച്ചത്. തിങ്കളാഴ്ച അംബേദ്കര്‍ ജയന്തി പ്രമാണിച്ചും ദുഖ വെള്ളിയിലും മാര്‍ക്കറ്റ് അവധിയായിരുന്നു.

ജനുവരി-മാര്‍ച്ച് കാലയവളില്‍ വിദേശ നിക്ഷേപകര്‍ 22,000 കോടിരൂപ നിക്ഷേപിച്ചു. ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്ഡിഎഫ്സി എന്നിവയിലെ നിക്ഷേപതോത് മൂന്ന് മാസകാലയളവില്‍ ഉയര്‍ത്തി. അതേ സമയം ടാറ്റാ മോട്ടേഴ്സ്, ടാറ്റാ പവര്‍, ടിസിഎസ്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയിലെ നിക്ഷേപ തോത് ഒക്ടോബര്‍-ഡിസംബര്‍ കാലയളവിനെ അപേക്ഷിച്ച് ജനുവരി- മാര്‍ച്ച് വേളയില്‍ കുറച്ചു.

ഇന്‍ഫോസീസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎല്‍ ടെക്നോളജി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.