പാലുത്പാദനത്തിലും ആളോഹരി ലഭ്യതയിലും ആന്ധ്ര മുന്നില്‍
പാലുത്പാദനത്തിലും ആളോഹരി ലഭ്യതയിലും ആന്ധ്ര മുന്നില്‍
Wednesday, April 23, 2014 10:13 PM IST
ഹൈദരാബാദ്: രാജ്യത്ത് പാലുത്പാദനത്തിന്റെയും ആളോഹരി ലഭ്യതയുടെ വളര്‍ച്ചയുടെയും കാര്യത്തില്‍ ആന്ധ്രപ്രദേശ് മുന്നില്‍. 2006മുതല്‍ അഞ്ചുവര്‍ഷം പാലുത്പാദനത്തില്‍ 41 ശതമാനവും ആളോഹരി ലഭ്യതയില്‍ 36 ശതമാനവും വര്‍ധന ഉണ്ടായെന്നു വ്യവസായ വാണിജ്യ സംഘടനകളുടെ വേദിയായ അസോചത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിവര്‍ഷം 11 ലക്ഷം ടണ്‍ പാലുത്പാദിപ്പിക്കുന്ന ആന്ധ്രയ്ക്ക് ഇക്കാര്യത്തില്‍ മൂന്നാംസ്ഥാനമാണുള്ളത്. ഇന്ത്യയില്‍ പാലുത്പാദനത്തില്‍ 19% വര്‍ധനയാണുണ്ടായത്. ലോകത്തിലെ ഏറ്റവും പാലുത്പാദന രാജ്യമാണ് ഇന്ത്യയെങ്കിലും പ്രതിദിന ആളോഹരി ഉപഭോഗം യുഎന്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ശരാശരിയായ 279 ഗ്രാമിലും താഴെയാണ്. 252 ഗ്രാമാണ് ഇന്ത്യയിലെ ഉപഭോഗം.


ആന്ധ്ര കൂടാതെ രാജസ്ഥാന്‍(28%), കേരളം(24.8%), കര്‍ണാടകം (24%), ഗുജറാത്ത്(23.7%) തുടങ്ങിയ സംസ്ഥാനങ്ങളും പാലുത്പാദന വളര്‍ച്ചയില്‍ മുന്‍നിരയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.