ചിന്നന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പ്രവര്‍ത്തനം ആരംഭിച്ചു
ചിന്നന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പ്രവര്‍ത്തനം ആരംഭിച്ചു
Thursday, April 24, 2014 9:56 PM IST
തൃശൂര്‍: ചിന്നന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ജ്വല്ലറി ഷോറൂം തൃശൂര്‍ ഇക്കണ്ടവാര്യര്‍ റോഡില്‍ ചലച്ചിത്രതാരം അമല പോള്‍ ഉദ്ഘാടനം ചെയ്തു.

ലോകോത്തര നിലവാരത്തിലുള്ള വിശാലമായ ഷോറൂമില്‍ ആധുനികവും പരമ്പരാഗതവുമായ ഡിസൈനുകളോടൊപ്പം ഡയണ്ട്സ്, ആന്റിക്സ്, ലൈറ്റ് വെയ്റ്റ്, കിഡ്സ്, സില്‍വര്‍ ജ്വല്ലറി എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ജ്വല്ലറി രംഗത്ത് പുതിയൊരു ഷോപ്പിംഗ് അനുഭവമാണ് ചിന്നന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഉപഭോക്താക്കള്‍ക്കു നല്‍കുകയെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.സി. റോയ് പറഞ്ഞു. സാധാരണക്കാര്‍ക്കു പ്രയോജനപ്രദമാകുന്ന ഗോള്‍ഡ് സ്കീം പദ്ധതിയായ സുവര്‍ണബന്ധ മറ്റൊരു ആകര്‍ഷണമാണെന്നും അദ്ദേഹം പറഞ്ഞു.


എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിച്ച് പ്ളാന്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണം ലഭിക്കുന്ന പദ്ധതിയാണ് സുവര്‍ണബന്ധ. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ഭാഗ്യശാലിക്ക് അമല പോളിനൊപ്പം ഉദ്ഘാടനം നിര്‍വഹിക്കാന്‍ അവസരം ഒരുക്കുകയും സ്വര്‍ണനാണയം സമ്മാനം നല്‍കുകയും ചെയ്തു. ഡയറക്ടര്‍മാരായ റാണി റോയ്, അന്തോച്ചന്‍ റോയ് എന്നിവരും സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.