പുതുമകളോടെ സാംസംഗ് ചാറ്റ് ഓണ്‍ മെസഞ്ചര്‍
Friday, April 25, 2014 9:45 PM IST
തിരുവനന്തപുരം: ഡിജിറ്റല്‍ ടെക്നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസംഗ് ഇലക്ട്രോണിക്സ് തങ്ങളുടെ മള്‍ട്ടി പ്ളാറ്റ്ഫോം മെസഞ്ചര്‍ സര്‍വീസായ ചാറ്റ് ഓണിന്റെ പുതിയ പതിപ്പ് ലഭ്യമാക്കി. ഒരു ജിബിവരെയുള്ള ഫയലുകളുടെ ഷെയറിംഗ്, ഇംഗ്ളീഷ്-ഹിന്ദി ഭാഷകള്‍ തമ്മിലുള്ള വിവര്‍ത്തനം എന്നിവയാണ് ചാറ്റ്ഓണ്‍ വേര്‍ഷന്‍ 3.5 ന്റെ പ്രത്യേകതകള്‍. ലൊക്കേഷന്‍ ഷെയറിംഗും 1001 അംഗങ്ങള്‍ക്ക് വരെ സാദ്ധ്യമാകുന്ന ഗ്രൂപ്പ് ചാറ്റും പുതിയ ചാറ്റ്ഓണില്‍ ലഭ്യമാണ്. ലോകത്തെമ്പാടുമായി 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട് ചാറ്റ്ഓണിന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.