15 സംരംഭങ്ങളിലെ ഓഹരി വിറ്റ് എല്‍ഐസി 6300 കോടി രൂപ നേടി
15 സംരംഭങ്ങളിലെ ഓഹരി വിറ്റ് എല്‍ഐസി 6300 കോടി രൂപ നേടി
Friday, April 25, 2014 9:46 PM IST
മുംബൈ: പൊതു മേഖലാ സ്ഥാപനമായ എല്‍ഐസി 15 മുന്‍നിര സംരംഭങ്ങളില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ഓഹരി വിറ്റ് 63,00 കോടി രൂപ സമാഹരിച്ചു.

അതേസമയം മറ്റ് പന്ത്രണ്ട് മുന്‍ നിര സംരംഭങ്ങുടെ 13,000 കോടിയുടെ ഓഹരി വാങ്ങുകയും ചെയ്തു. എന്നാല്‍ ടാറ്റാ സ്റീല്‍, ടാറ്റാ പവര്‍ എന്നീ കമ്പനികളിലുണ്ടായിരുന്ന ഓഹരി നിലനിര്‍ത്തിയിട്ടുണ്ട്. എല്‍ ആന്‍ഡ് ടിയില്‍ 17% ഓഹരിയുണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ടിസിഎസ്, ഇന്‍ഫോസിസ്, ടാറ്റാ മോട്ടോഴ്സ്, ഒഎന്‍ജിസി, ഗെയില്‍ ഇന്ത്യ, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, സണ്‍ ഫാര്‍മ, ഹീറോ മോട്ടോകോര്‍പ്, സെസ സ്റെര്‍ലൈറ്റ്, എല്‍ ആന്‍ഡ് ടി, ഡോ. റെഡ്ഡീസ് ലബോറട്ടീസ് തുടങ്ങിയ സംരംഭങ്ങളിലെ ഓഹരി അനുപാതത്തില്‍ കുറവു വരുത്തി.


അതേസമയം ഭാരതി എയര്‍ടെല്‍, ഭെല്‍, എന്‍ടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ഐടിസി, സിപ്ള, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ സംരംഭങ്ങളുടെ ഓഹരിയാണ് കോര്‍പറേഷന്‍ വാങ്ങിക്കൂട്ടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.