മാള്‍ ഓഫ് ജോയ് മൂന്നാം ആഴ്ചയിലെ നറുക്കെടുപ്പ് നാളെ
Friday, April 25, 2014 9:46 PM IST
തൃശൂര്‍: തൃശൂരില്‍ മാള്‍ ഓഫ് ജോയിയിലെ ജോയ്ആലുക്കാസ് മണി എക്സ്ചേഞ്ചിന്റെ ഉദ്ഘാടനം സിനിമാതാരവും ജോയ്ആലുക്കാസ് മണി എക്സ്ചേഞ്ച് ബ്രാന്‍ഡ് അംബാസഡറുമായ ജയറാം നാളെ നിര്‍വഹിക്കും.

രാവിലെ 10നു നടക്കുന്ന ഉദ്ഘാടനത്തിനുശേഷം മാളിലെ മൂന്നാമത്തെ ആഴ്ചയിലെ നറുക്കെടുപ്പും വിഷു-ഈസ്റ്റര്‍ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിക്കും.

മാളില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് ആഴ്ചതോറും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.