പരിഗണനകള്‍ നല്‍കുന്ന സമ്പൂര്‍ണ ബജറ്റ്
പരിഗണനകള്‍ നല്‍കുന്ന സമ്പൂര്‍ണ ബജറ്റ്
Tuesday, July 22, 2014 10:32 PM IST
നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

(തുടര്‍ച്ച) ചുരുക്കം ചില പോരായ്മകള്‍ ഒഴിച്ചാല്‍ എല്ലാ രംഗത്തും ഉള്ളവരെ ബന്ധപ്പെടുത്തി, രാജ്യത്തിന്റെ പുരോഗതിയെയും വ്യവസായവത്ക്കരണത്തെയും ഉന്നംവച്ചുള്ളതാണു മന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്രബജറ്റ്.

പ്രത്യേകിച്ചു യുവാക്കളുടെ തൊഴില്‍പരമായ ഉന്നമനം, കൃഷിയുടെ വളര്‍ച്ച, ഇറിഗേഷന്‍, ഭവനനിര്‍മ്മാണം, സാനിറ്റേഷന്‍ സൌകര്യങ്ങള്‍, ഇലക്ട്രിസിറ്റി സൌകര്യങ്ങള്‍, പട്ടിക ജാതി- പട്ടികവര്‍ഗക്കാരുടെ ഉന്നമനം, വാര്‍ദ്ധക്യ പെന്‍ഷന്‍ പദ്ധതികള്‍, വികലാംഗര്‍ക്ക് പ്രത്യേകാനുകൂല്യം, അന്ധര്‍, സ്ത്രീകള്‍, കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്കു വേണ്ടി വിദ്യാഭ്യാസത്തിനും അവഗണനകള്‍ക്കുമുള്ള പരിഹാരം, വനിതകളെ മുഖ്യധാരയിലേക്കു കൊണ്ടുവരുക, ഗ്രാമവികസനം തൊഴില്‍രഹിതര്‍ക്ക് തൊഴിലുറപ്പ്, ഗ്രാമീണ ഭവനനിര്‍മ്മാണം, ജലസംഭരണികളുടെ നിര്‍മാണം, കുടിവെള്ളം എല്ലായിടത്തും എത്തിക്കുക, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, എല്ലാവര്‍ക്കും പ്രൈമറി വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കമ്പ്യൂട്ടര്‍ വല്‍ക്കരണം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വളര്‍ച്ച, നാഗരികവളര്‍ച്ച, ഗ്രാമങ്ങളില്‍ കൂടുതല്‍ യാത്രാസൌകര്യങ്ങള്‍, 2022 വര്‍ഷം ആവുമ്പോഴേക്കും 'എല്ലാവര്‍ക്കും സ്വന്തം ഭവനം', പോഷകാഹാര ദൌര്‍ലഭ്യം മൂലം ശിശുമരണങ്ങളും മറ്റും ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍, കൃഷിയുടെ വളര്‍ച്ചയ്ക്കായി നൂതനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനും കൃഷിക്കാര്‍ക്കു വായ്പാസൌകര്യങ്ങള്‍ ഉണ്ടാക്കുവാനുമുള്ള പദ്ധതികള്‍, കൃഷിക്കാരുടെ പലിശയ്ക്കു ബാങ്കുകള്‍ക്ക് സബ്സിഡി, കൃഷിക്കാര്‍ക്കാവശ്യമായ വെയര്‍ഹൌസുകള്‍ സ്ഥാപിക്കുന്നതിനു നബാര്‍ഡിന് കൂടുതല്‍ പണം, ഭക്ഷ്യസുരക്ഷയ്ക്കുള്ള നടപടികള്‍, കൃഷിക്കാര്‍ക്കു കിസാന്‍ ടി.വി., വ്യവസായ ഉന്നമനത്തിനു പുതിയ ആനുകൂല്യങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകളുടെ നിര്‍മ്മാണം, തൊഴില്‍പരിശീലനത്തിനായി അപ്രന്റീസ് ആക്ടിന്റെ പുനരുജ്ജീവനം, ചെറുകിട വ്യവസായസംരംഭകര്‍ക്കു വിവിധങ്ങളായ സഹായങ്ങള്‍, കപ്പല്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ആനുകൂല്യങ്ങള്‍, പുതിയ എയര്‍പോര്‍ട്ടുകളുടെ നിര്‍മ്മാണം, റോഡുകളുടെ അറ്റകുറ്റപ്പണി, ബദല്‍ ഊര്‍ജമേഖലയുടെ വളര്‍ച്ച, പെട്രോളിയം, ഗ്യാസ് എന്നീ വ്യവസായങ്ങളുടെ ഉന്നമനം, ഖനികളുടെ പരിഷ്കരണം, മൂലധന വിപണിയുടെ വികസനം, ബാങ്കുകളുടെ വളര്‍ച്ചക്കാവശ്യമായ മാറ്റങ്ങള്‍ വരുത്തിയും സമ്പാദ്യശീലം വര്‍ദ്ധിപ്പിക്കാനുമായി പുതിയ ആനുകൂല്യങ്ങള്‍,


പട്ടാളക്കാരുടെ സേവനത്തിനു പ്രത്യേകപരിഗണനയും അവര്‍ക്കുവേണ്ടി വാര്‍മെമ്മോറിയല്‍സ് സ്ഥാപിക്കുന്നതിനും രാജ്യസുരക്ഷയ്ക്കും കൂടുതല്‍ നടപടികള്‍, ടൂറിസം വളര്‍ച്ച, പൈതൃക, പുരാവസ്തുക്കളുടെ സംരക്ഷണം, ഗംഗാ നദിയുടെ വൃത്തിയാക്കലും പര്‍വതങ്ങളുടെയും നദീതടങ്ങളുടെയും സംരക്ഷണം, ശാസ്ത്രവളര്‍ച്ച, ബഹിരാകാശഗവേഷണരംഗത്തെ വളര്‍ച്ച, സ്പോര്‍ട്സിന്റെയും അത്ലറ്റിക്സിന്റെയും വളര്‍ച്ച, കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, കാശ്മീരില്‍ സ്പോര്‍ട്സ് സ്റേഡിയം, കസ്റംസ് അക്കാദമി, ഓര്‍ഗാനിക് ഫുഡ്ഡിന്റെ പ്രോത്സാഹനം, വടക്കുകിഴക്കുഭാഗങ്ങളില്‍ റെയില്‍ ലൈനുകള്‍, അവര്‍ക്കുവേണ്ടി പുതിയ ടി.വി. ചാനല്‍, ഡല്‍ഹിയുടെ സൌന്ദര്യവല്‍ക്കരണം, ആന്‍ഡമാന്‍ -നിക്കോബാര്‍ ദ്വീപുവാസികളുടെ ഉന്നമനം തുടങ്ങിയവയാണു ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍. പരിഗണനകള്‍ നല്‍കിയുള്ള സമ്പൂര്‍ണ ബജറ്റ് എന്ന് വിശേഷിപ്പിക്കാം. ഗുജറാത്തിലെ വ്യവസായങ്ങള്‍ക്കു ഇളവുകള്‍ അനുവദിച്ചതു സ്വാഭാവികം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.