രാജ്യത്തെ കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ നിര്‍ദേശം
രാജ്യത്തെ കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ നിര്‍ദേശം
Tuesday, July 22, 2014 10:33 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ആദായനികുതി വകുപ്പിനു നിര്‍ദേശം നല്‍കി.

രാജ്യത്ത് വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുണ്ട്. വിദേശത്തുള്ള അനധികൃത പണം ഇങ്ങോട്ട് എത്തിക്കാനായി നടത്തുന്ന ശ്രമത്തിന്റെ തുല്യ പരിഗണന ഇവിടെയും നടത്തണം. ഇക്കാര്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വിദേശത്തുള്ള അനധികൃത പണം കണ്െടത്താന്‍ പ്രത്യേക അന്വേഷണ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.


സാമ്പത്തികവര്‍ഷം നിശ്ചയിച്ചിരിക്കുന്ന വരുമാന ലക്ഷ്യം സാധിക്കുക മാത്രമല്ല, അതു മറികടക്കുകയും വേണം. 7,36,221 കോടിയുടെ പ്രത്യക്ഷ നികുതി വരുമാനമാണു ലക്ഷ്യമിട്ടിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ധാര്‍മികയും വിശ്വാസ്യതയും പുലര്‍ത്തിക്കൊണ്ടാവണം ഉദ്യോഗസ്ഥര്‍ പെരുമാറേണ്ടതെന്നു മന്ത്രി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.