ബിഎസ്എന്‍എലിനെ മെച്ചപ്പെടുത്തുമെന്നു കേന്ദ്രസര്‍ക്കാര്‍
Tuesday, July 22, 2014 10:34 PM IST
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇപ്പോള്‍ ആരോഗ്യകരമായ രീതിയിലല്ല കമ്പനി പോകുന്നത്. ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അതിയായ പ്രാധാന്യമാണു നല്‍കിവരുന്നതെന്നു ലോക്സഭയില്‍ ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

കമ്പനി ഇനിയും ഒട്ടേറെ മെച്ചപ്പെടാനുണ്ട്. മാവോയിസ്റ് സ്വാധീന മേഖലകളില്‍ ഇപ്പോഴത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ പ്രവര്‍ത്തനം അപര്യാപ്തമാണ്. ഈ മേഖലകള്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളില്‍ 1836 മൊബൈല്‍ ടവറുകള്‍ യൂണിവേഴ്സല്‍ സര്‍വീസ്് ഒബ്ളിഉഗേഷന്‍ ഫണ്ടിന്റെ സഹായത്തോടെ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. മൊബൈല്‍ ടവറുകള്‍ ആരോഗ്യത്തിനു ഭീഷണി സൃഷ്ടിക്കുന്നുവെന്നതിന് വേണ്ടത്ര തെളിവു ലഭിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.