സണ്‍ഫാര്‍മ- റാന്‍ബാക്സി ലയനത്തിന് ഓഹരി വിപണികളുടെ അംഗീകാരം
സണ്‍ഫാര്‍മ- റാന്‍ബാക്സി ലയനത്തിന് ഓഹരി വിപണികളുടെ അംഗീകാരം
Tuesday, July 22, 2014 10:34 PM IST
മുംബൈ: ഔഷധ നിര്‍മാണ കമ്പനികളായ സണ്‍ഫാര്‍മയുടെയും റാന്‍ബാക്്സിയുടെയും ലയനത്തിനു ബോംബെ സ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റോക്ക് എകസ്ചേഞ്ചും അനുമതി നല്‍കി. സ്റോക്ക് എക്സ്ചേഞ്ചുകളുടെ അനുമതി പത്രം ഇനി ഹൈക്കോടതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. മറ്റ് ഒട്ടനവധി നിയന്ത്രണാനുമതികള്‍ കൂടി കടന്നാല്‍ മാത്രമെ രണ്ടുകമ്പനികളുടെയും ലയനം പ്രാബല്യത്തില്‍ വരുകയുള്ളൂ. ലയനം ലോകത്തിലെ അഞ്ചാമത്തെ മരുന്നു നിര്‍മാണ കമ്പനിയുടെ ഉദയത്തിനിടയാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.