മൈക്രോഫിനാന്‍സ് സംരംഭങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും
മൈക്രോഫിനാന്‍സ് സംരംഭങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും
Saturday, July 26, 2014 10:20 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ മൈക്രോഫിനാന്‍സ് സംരംഭങ്ങളെ നിയന്ത്രിക്കുന്നതിനു നിയമം ആവിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുമുന്നോടിയായി സംരംഭകര്‍, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ഉപയോക്താക്കളുടെ താത്പര്യം സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ദേശസാത്കൃത ബാങ്കുകളുടെ ഓഹരിയില്‍ ഒരുഭാഗം ചെറുകിട നിക്ഷേപകര്‍ക്കായി നല്‍കാനും അതിലൂടെ ലഭിക്കുന്ന മൂലധനം ബാങ്കിംഗ് ശൃംഖലയുടെ വികസനത്തിന് ഉപയോഗിക്കാനും ആലോചിക്കുന്നതായി ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു.

2012 മേയ് 22ന് മൈക്രോഫിനാന്‍സ് ഇന്‍സ്റിറ്റ്യൂഷന്‍ ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. ഇതു പിന്നീട് സ്്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു അയയ്ക്കുകയും കഴിഞ്ഞ ഫെബ്രുവരി 17ന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.


എന്നാല്‍ ല്ോക്സഭ പിന്നീടു പിരിച്ചുവിട്ടതിനെത്തുടര്‍ന്നു ബില്‍ ലാപ്സായി. ഇനി പുതിയ ബില്‍ കൊണ്ടുവരണം. റിസര്‍വ് ബാങ്കിന്റെ വ്യക്തമായ മാര്‍ഗനിര്‍ദേശം അനുസരിച്ച്്് വിപണിയിലെ ഘടകങ്ങള്‍ക്കു വിധേയമായിട്ടാണു മൈക്രോഫിനാന്‍സിന്റെ പലിശ തീരുമാനിക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. 46 ശതമാനം മൈക്രോഫിനാന്‍സ് സംരംഭങ്ങളും സ്വാശ്രയ ഗ്രൂപ്പുകളുടേതാണ്. അതില്‍ത്തന്നെ ഭൂരിഭാഗത്തിന്റെയും നടത്തിപ്പ് ചുമതല സ്ത്രീകള്‍ക്കാണ്. ചെറുകിട വായ്പക്കാരെ ദിവസവും സഹായിക്കാന്‍ കഴിയുന്നതിനാല്‍ ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരുതെറ്റുമില്ല. എന്നാല്‍ അനധികൃത ഇടപാടുകള്‍ കണ്െടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.