ചെറുകിട ബാങ്ക് ലൈസന്‍സ്: സാധ്യത പരിശോധിച്ചു വരികയാണെന്നു മുത്തൂറ്റ് ഫിന്‍കോര്‍പ്
ചെറുകിട ബാങ്ക് ലൈസന്‍സ്: സാധ്യത പരിശോധിച്ചു വരികയാണെന്നു മുത്തൂറ്റ് ഫിന്‍കോര്‍പ്
Saturday, July 26, 2014 10:28 PM IST
കൊച്ചി: ചെറുകിട ബാങ്കുകള്‍ക്കു ലൈസന്‍സ് നല്‍കാനുള്ള റിസര്‍വ് ബാങ്കിന്റെ കരടു മാര്‍ഗനിര്‍ദേശങ്ങളെ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ് കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് സ്വാഗതം ചെയ്തു.

ഇന്ത്യയില്‍ ബാങ്കിംഗ് സൌകര്യം ലഭ്യമല്ലാത്ത ദശലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് അടിസ്ഥാന ബാങ്കിംഗ് സൌകര്യം ലഭ്യമാക്കാനുള്ള ക്രിയാത്മകമായ നീക്കമായാണു റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങളെ കാണുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു.


രാജ്യത്തെമ്പാടുമായുള്ള 3,831 ശാഖകളിലൂടെ ഇപ്പോള്‍ തന്നെ ബാങ്കിംഗ് സൌകര്യമില്ലാത്തതടക്കമുള്ള മേഖലകളില്‍ തങ്ങള്‍ വിവിധ തരം ഉപഭോക്താക്കളിലെത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സൌകര്യങ്ങള്‍ വാഗ്ദാനം നല്‍കുന്നതിനാവശ്യമായ ചട്ടക്കൂടുകള്‍ തങ്ങള്‍ക്കുണ്െടന്നാണു വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഒരു ബാങ്ക് ആയി മാറുമ്പോഴുള്ള പ്രതിഫലനങ്ങള്‍ തങ്ങള്‍ വിശകലനം ചെയ്തുവരികയാണ്. വിശദമായ വിലയിരുത്തലിനു ശേഷമാകും തീരുമാനത്തില്‍ എത്തുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.