ആക്സിസ് ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധന
Saturday, July 26, 2014 10:29 PM IST
കൊച്ചി: ആക്സിസ് ബാങ്ക് ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം വര്‍ധനയോടെ 1667 കോടി രൂപ അറ്റാദായമുണ്ടാക്കി.

സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ കാര്യത്തിലും 18 ശതമാനം വര്‍ധന കൈവരിച്ചപ്പോള്‍ ചെറുകിട ടേം നിക്ഷേപങ്ങളില്‍ 44 ശതമാനം വര്‍ധനയാണുണ്ടായതെന്നു ബാങ്ക് വൃത്തങ്ങള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഫിനാന്‍സ് സംരംഭങ്ങളെ നിയന്ത്രിക്കുന്നതിനു നിയമം ആവിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനു മുന്നോടിയായി സംരംഭകര്‍, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ഉപയോക്താക്കളുടെ താത്പര്യം സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


ദേശസാത്കൃത ബാങ്കുകളുടെ ഓഹരിയില്‍ ഒരുഭാഗം ചെറുകിട നിക്ഷേപകര്‍ക്കായി നല്‍കാനും അതിലൂടെ ലഭിക്കുന്ന മൂലധനം ബാങ്കിംഗ് ശൃംഖലയുടെ വികസനത്തിന് ഉപയോഗിക്കാനും ആലോചിക്കുന്നതായി ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.