റിപ്പോര്‍ട്ടിംഗ് ഇക്കോണമി ദ്വിദിന ശില്പശാല ആരംഭിച്ചു
റിപ്പോര്‍ട്ടിംഗ് ഇക്കോണമി ദ്വിദിന ശില്പശാല ആരംഭിച്ചു
Thursday, July 31, 2014 12:52 AM IST
കൊച്ചി: കേരള പ്രസ് അക്കാദമി സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റ് സ്റഡീസിന്റെ (സിഎസ്ഇഎസ്) സഹകരണത്തോടെ സംഘടിപ്പിക്കുന്ന റിപ്പോര്‍ട്ടിംഗ് ഇക്കോണമി' ശില്പശാല എറണാകുളം ഹോട്ടല്‍ പ്രസിഡന്‍സിയില്‍ ആരംഭിച്ചു.

രാവിലെ നടന്ന ഉദ്ഘാടന സെഷനില്‍ ഇക്കണോമിക് ടൈംസ് അസോസിയേറ്റ് എഡിറ്റര്‍ ടി.കെ.അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിഎസ്ഇഎസ് ചെയര്‍മാന്‍ പ്രഫ.ഡോ.കെ.കെ. ജോര്‍ജ് ആമുഖപ്രഭാഷണം നടത്തി. സിഎസ്ഇഎസ് ഡയറക്ടര്‍ ഡോ.അജിത്കുമാര്‍ നന്ദി പറഞ്ഞു.

തുടര്‍ന്ന് ബാങ്കിംഗ് ആന്‍ഡ് മോണിട്ടറി പോളിസി ഇംപ്ളിക്കേഷന്‍സ് ഫോര്‍ ദ ഇക്കോണമി എന്ന വിഷയത്തില്‍ സൌത്ത് ഇന്ത്യന്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഏബ്രഹാം തര്യന്‍ പ്രഭാഷണം നടത്തി.

ഇന്ത്യന്‍ ഇക്കോണമി എന്ന വിഷയത്തില്‍ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസിലെ പ്രഫ.കെ.പി.കണ്ണന്‍, ബജറ്റ് ആന്‍ഡ് ദ ജേര്‍ണലിസ്റ് എന്ന വിഷയത്തില്‍ ഡെക്കാണ്‍ ക്രോണിക്കിള്‍ റീജണല്‍ എഡിറ്റര്‍ കെ.പി.സേതുനാഥ്, റീഡിംഗ് സെന്‍ട്രല്‍ ബജറ്റ് എന്ന വിഷയത്തില്‍ ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ഗവേണന്‍സ് അക്കൌണ്ടബിലിറ്റി സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. നീലാചല ആചാര്യ എന്നിവര്‍ പ്രഭാഷണം നടത്തി.


ഇന്ന് രാവിലെ 9.30-ന് ശില്പശാലയില്‍ റിപ്പോര്‍ട്ടിംഗ് കേരള ഇക്കോണമി എന്ന വിഷയത്തില്‍ പ്രഫ. കെ.കെ.ജോര്‍ജ് സംസാരിക്കും. തുടര്‍ന്ന് റീഡിംഗ് കേരള ബജറ്റ് എന്ന വിഷയത്തില്‍ ഡോ.തോമസ് ഐസക് എംഎല്‍എ പ്രഭാഷണം നടത്തും. സ്റ്റോക്ക് എക്സ്ചേഞ്ച് ഇടപാടുകളെ സംബന്ധിച്ച് ഡോ.വി.കെ.വിജയകുമാര്‍ വിശദീകരിക്കും.

കോര്‍പറേറ്റ് ജേര്‍ണലിസത്തിലെ മാറ്റങ്ങളെക്കുറിച്ച്് ഇക്കണോമിക് ടൈംസ് സീനിയര്‍ എഡിറ്റര്‍ എം.ശബരീനാഥ് വിഷയാവതരണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.