മുത്തൂറ്റ് മിനി കടപ്പത്ര ഇഷ്യുവിനു മികച്ച പ്രതികരണം
മുത്തൂറ്റ് മിനി കടപ്പത്ര ഇഷ്യുവിനു മികച്ച പ്രതികരണം
Thursday, July 31, 2014 12:52 AM IST
കൊച്ചി: മികച്ച പ്രതികരണം ലഭിച്ചതിനെത്തുടര്‍ന്ന് മുത്തൂറ്റ് മിനിയുടെ ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടെ (എന്‍സിഡി - നോണ്‍-കണ്‍വെര്‍ട്ടിബ്ള്‍ ഡിബെഞ്ചര്‍) ഇഷ്യു ക്ളോസ് ചെയ്തു. ജൂലൈ 11ന് ആരംഭിച്ച ഇഷ്യു ഓഗസ്റ്റ് അഞ്ചിനു ക്ളോസ് ചെയ്യാനാണു നിശ്ചയിച്ചിരുന്നത്.

ആയിരം രൂപ വീതം മുഖവിലയുള്ള കടപ്പത്രങ്ങളിലൂടെ 125 കോടി രൂപയും അത്രതന്നെ അധിക അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ അവ സ്വീകരിക്കുക വഴി ലഭിക്കുന്ന 125 കോടിയും ചേര്‍ത്ത് 250 കോടി രൂപ സമാഹരിക്കാനാണ് ഇഷ്യു ലക്ഷ്യമിട്ടത്.

250 കോടി രൂപയുടെ അപേക്ഷകള്‍ നിശ്ചിത തീയതിക്കും മുന്‍പ് ലഭിച്ചതിനാലാണ് ഇഷ്യു മുന്‍കൂട്ടി ക്ളോസ് ചെയ്തതെന്ന് മിനി മുത്തൂറ്റ് ഫിനാന്‍സിയേഴ്സ് ചെയര്‍മാന്‍ ഡോ. റോയ് എം. മാത്യു പത്രക്കുറിപ്പില്‍ അറിയിച്ചു.


നിക്ഷേപകര്‍ക്ക് 12.50 മുതല്‍ 13.52 ശതമാനം വരെ വരുമാനം നേടാനുള്ള അവസരമാണ് ഈ കടപ്പത്രങ്ങള്‍ നല്‍കുന്നത്. 500 ദിവസം മുതല്‍ 66 മാസം വരെയുള്ള വിവിധ കാലാവധി ഓപ്ഷനുകളുണ്ട്. പലിശ പ്രതിമാസമായോ വാര്‍ഷികാടിസ്ഥാനത്തിലോ ലഭിക്കും. പലിശ കൂടിച്ചേര്‍ത്ത് ഒടുവില്‍ ലഭിക്കുന്ന ക്യുമുലേറ്റീവ് രീതിയും ഉണ്ടായിരുന്നു. 10,000 രൂപയായിരുന്നു കുറഞ്ഞ നിക്ഷേപത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.