പ്രീമിയര്‍ ലെതര്‍ ചെരുപ്പുകള്‍ വിപണിയിലിറക്കി
പ്രീമിയര്‍ ലെതര്‍ ചെരുപ്പുകള്‍ വിപണിയിലിറക്കി
Wednesday, August 20, 2014 10:25 PM IST
കോഴിക്കോട്: പാദരക്ഷാ നിര്‍മാണ രംഗത്ത് 57 വര്‍ഷത്തെ പാരമ്പര്യമുള്ള പ്രീമിയര്‍ ഗ്രൂപ്പ് യഥാര്‍ഥ ലെതര്‍ ഉപയോഗിച്ചു നിര്‍മിച്ച ചെരുപ്പുകള്‍ വിപണിയിലിറക്കി. പാദചര്‍മത്തിന്റെ സംരക്ഷണത്തിനു ഏറെ ഗുണകരമായ ചെരുപ്പുകളാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. മികച്ച സൌകര്യങ്ങളോടുകൂടിയ പ്രീമിയര്‍ ഫൂട്വെയറിന്റെ ലാബറട്ടറികളില്‍ തുടര്‍ച്ചയായി നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ചെരുപ്പുകള്‍ പുറത്തിറക്കുന്നത്. പ്ളാസ്റിക്, റെക്സിന്‍ ചെരുപ്പുകള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ പ്രീമിയര്‍ ജെന്യൂന്‍ ലെതര്‍ ചെരുപ്പുകള്‍ക്കുണ്ടാകില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു.


ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ എച്ച്ഡിഎഫ്സി ബാങ്ക് റിലേഷന്‍ഷിപ്പ് മാനേജര്‍ വിമല്‍ സുബ്രഹ്മണ്യം പുതിയ ഉത്പന്നം വിപണിയിലിറക്കി. കെഎഫ്സി ചീഫ് മാനേജര്‍ ശ്രീലത സുകുമാര്‍ ആദ്യവില്പന നിര്‍വഹിച്ചു. പ്രീമിയര്‍ ഫൂട്വെയേര്‍സ് ഡയറക്ടര്‍ മാധവദാസ്, മാനേജിംഗ് ഡയറക്ടര്‍ കെ. രഞ്ജിത്ത് കുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ വെങ്കിടേശ്വരന്‍, ബ്രാന്‍ഡ് അംബാസഡര്‍ രമേഷ് കമ്മത്ത്, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ജയിംസ് ഇമാനുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.