ഫാക്ടിനു വളം വില്പനയില്‍ മുന്നേറ്റം
Wednesday, August 20, 2014 10:26 PM IST
കൊച്ചി: നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വളം വില്പനയില്‍ മുന്നേറ്റമുണ്ടായതായി ഫാക്ട്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തിലെ വില്പന(134506 ടണ്‍) യേക്കാള്‍ 25 ശതമാനത്തിന്റെ വളര്‍ച്ച (168223 ടണ്‍) യാണ് ഉണ്ടായതെന്നു മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ വി.സുബ്രഹ്മണ്യം പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിയുന്ന കോംപ്ളക്സ് വളമായ ഫാക്ടംഫോസിന്റെ വില്പനയില്‍ 18 ശതമാനം വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ 102643 ടണ്‍ ഫാക്ടംഫോസ് വില്പന നടത്തിയപ്പോള്‍ ഈ വര്‍ഷം 121368 ടണ്‍ ആയി ഉയര്‍ന്നു. അമോണിയം സള്‍ഫേറ്റ്, ജിപ്സം എന്നിവയുടെ വില്പനയിലും വര്‍ധനയുണ്ടായെന്ന് അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.