മമ്മൂട്ടി സാറാസ് കറി പൌഡര്‍ അംബാസഡര്‍
മമ്മൂട്ടി സാറാസ് കറി പൌഡര്‍ അംബാസഡര്‍
Thursday, August 21, 2014 10:04 PM IST
കൊച്ചി: അന്ന കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപനമായ സാറാസിന്റെ ബ്രാന്‍ഡ് അംബാസഡറായി സിനിമാതാരം മമ്മൂട്ടി കരാറില്‍ ഒപ്പിട്ടു. അന്ന ഗ്രൂപ്പിന്റെ കീഴിലുള്ള സാറാസ് നടപ്പു സാമ്പത്തിക വര്‍ഷം 150 കോടി രൂപയുടെ വില്പന ലക്ഷ്യമിടുന്നു. കറി പൌഡര്‍, മസാലകള്‍, അരിപ്പൊടികള്‍, റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഉത്പന്നങ്ങളുമായി വിപണിയില്‍ ബ്രാന്‍ഡിംഗ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മമ്മൂട്ടിയെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.