നില്‍കമല്‍ മാട്രസിന്റെ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍
Friday, August 22, 2014 11:47 PM IST
കൊച്ചി: നില്‍കമല്‍ മാട്രസ് കേരള വിപണിയില്‍ പുതുതായി നാല് ഉത്പന്നങ്ങള്‍ കൂടി അവതരിപ്പിച്ചു. കൂള്‍ ബോണ്ട്, മക്ക്കെന്‍സി ഓര്‍ത്തോ, സീരീസ് ഇ എക്സ് അഫയര്‍, വിന്‍സ് മാട്രസ് എന്നിവയാണ് പുതിയ മാട്രസ് ബ്രാന്‍ഡുകള്‍. ഫര്‍ണീച്ചര്‍ വിപണിയിലെ ബ്രാന്‍ഡ് മൂല്യം മാട്രസ് വിപണിയിലും കമ്പനിക്കു മുതല്‍ക്കൂട്ടാകുമെന്നു കരുതുന്നതായും നില്‍കമല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്( മാട്രസ് ഡിവിഷന്‍) മനീഷ് മാളവ്യ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അടുത്ത നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉത്പാദനസൌകര്യം വിപുലപ്പെടുത്തുന്നതായി 100 കോടി രൂപ കമ്പനി ചെലവിടും.


മെത്ത, തലയിണ, ബെഡ് കവര്‍ തുടങ്ങി ഈ ശ്രേണിയിലെ മുഴുവന്‍ ഉത്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്.

മാര്‍ക്കറ്റിലെ വിപുലമായ പഠനങ്ങള്‍ക്കും ഉത്പന്ന ഗവേഷണങ്ങള്‍ക്കും ശേഷമാണ് ഓരോ ഉത്പന്നവും വിപണിയില്‍ ഇറക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാട്രസുകള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ളിക്കേഷനും നില്‍കമല്‍ വികസിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.