ഡീസല്‍ സബ്സിഡി പൂര്‍ണമായും ഒഴിവാക്കും: കേന്ദ്രസര്‍ക്കാര്‍
ഡീസല്‍ സബ്സിഡി പൂര്‍ണമായും ഒഴിവാക്കും: കേന്ദ്രസര്‍ക്കാര്‍
Friday, August 22, 2014 11:48 PM IST
ന്യൂഡല്‍ഹി: ഈ സാമ്പത്തികവര്‍ഷം രാജ്യം 5.8% സാമ്പത്തികവളര്‍ച്ച നേടുമെന്നും ഡീസല്‍ സബ്സിഡി താമസിയാതെ പൂര്‍ണമായും ഒഴിവാക്കുമെന്നും കേന്ദ്ര ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം അറിയിച്ചു. സമ്പദ്രംഗം ഇപ്പോള്‍ 4.7% വളര്‍ച്ചയിലൂടെയാണു കടന്നുപോകുന്നത്. അത് സാമ്പത്തികവര്‍ഷം അവസാനത്തോടെ 5.8 ശതമാനത്തിലെത്തും. അസോചം മാനേജിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സമ്പദ്രംഗം ഇപ്പോഴും കാര്യമായ ഉണര്‍വു നേടിയിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളരെ മെച്ചപ്പെട്ട പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. ക്രൂഡോയിലിന്റെ ഇപ്പോഴത്തെ വിലനിലവാരം വളരെ അനുഗ്രഹമാണ്. അതിനാല്‍ ഡീസല്‍ സബ്സിഡി വൈകാതെ ഒഴിവാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. സബ്സിഡി നേരിട്ടു നല്‍കല്‍ പദ്ധതി ആവിഷ്്കരിച്ചതിലൂടെ സര്‍ക്കാരിന്റെ അധികഭാരം ഒഴിവായിട്ടുണ്ട്. പെട്രോളിയം സബ്സിഡി ഈവര്‍ഷം 63,427 കോടിയാകും. കഴിഞ്ഞ സാമ്പത്തികവര്‍ഷം 83,998 കോടിയായിരുന്നു സബ്സിഡിയെന്നു മായാറാം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.