ബജാജ് ഡിസ്കവര്‍ 150 ട്വിന്‍സ്
ബജാജ് ഡിസ്കവര്‍ 150 ട്വിന്‍സ്
Friday, August 22, 2014 11:49 PM IST
കൊച്ചി: ബജാജ് ഓട്ടോ ഡിസ്കവര്‍ ബൈക്കിന്റെ പുതിയ രണ്ടു മോഡലുകള്‍ അവതരിപ്പിച്ചു. ലാര്‍ജ് ഹാഫ് ഫെയറിങ്ങോടു കൂടിയ ഡിസ്ക്കവര്‍ 150 എഫ്, സ്റാന്‍ഡേര്‍ഡ് ഫെയറിങ്ങോടു കൂടിയ ഡിസ്ക്കവര്‍ 150 എസ് എന്നിവയാണു വിപണിയിലെത്തിയത്. ശക്തിയോടു കൂടിയ പുതിയൊരു അനുഭവമാണു ഈ വാഹനം നല്‍കുന്നതെന്നു ബജാജ് ഓട്ടോ സെയില്‍സ് ജനറല്‍ മാനേജര്‍ അശ്വിന്‍ ജയകാന്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. എക്സ് ഷോറൂം വില: ഡിസ്ക്കവര്‍ 150 എഫ് (ഹാഫ് ഫെയറിംഗ്) 60,831 രൂപ, ഡിസ്ക്കവര്‍ 150 എസ് (സ്റാന്‍ഡേര്‍ഡ് ഫെയറിംഗ്) ഡ്രം വേരിയന്റ് 53,705 രൂപ, ഡിസ്ക്ക് വേരിയന്റ് 56,756 രൂപ. രണ്ട് ഓപ്ഷനുകളും ഡാര്‍ക്ക് ബ്ളൂ, വൈന്‍ റെഡ്, എബൊണി ബ്ളാക്ക്, ഡാര്‍ക്ക് ബോട്ടില്‍ ഗ്രീന്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.