ജിഗ്നേഷ് ഷായ്ക്ക് ജാമ്യം
ജിഗ്നേഷ് ഷായ്ക്ക് ജാമ്യം
Saturday, August 23, 2014 11:08 PM IST
മുംബൈ: 5,600 കോടി രൂപയുടെ എന്‍എസ്ഇ തട്ടിപ്പുകേസില്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് ചെയര്‍മാനും സിഇഒയുമായിരുന്ന ജിഗ്നേഷ് ഷായ്ക്ക് ബോം ബെ ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കി.

സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ കഴിഞ്ഞ 107 ദിവസമായി ജയില്‍ കഴിഞ്ഞുവരുന്ന ഷാ അഞ്ചു ലക്ഷം രൂപ ജാമ്യത്തുകയും അത്രയും തന്നെ തുകയുടെ ആള്‍ജാമ്യവും നല്‍കാനാണ് കോടതി ഉത്തരവ്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തിങ്കള്‍ വ്യാഴം ദിവസങ്ങളില്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗം ഓഫീസര്‍ മുമ്പാകെ ഹാജരാകാനും നിര്‍േദശമുണ്ട്. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മേയ് ഏഴിനാണ് ഷായെ അറസ്റു ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.