ഐഎംഎഫ് മേധാവിക്കെതിരേ അന്വേഷണം
Thursday, August 28, 2014 10:14 PM IST
പാരിസ്: ഐഎംഎഫ് മേധാവി ക്രിസ്റീന്‍ ലഗാര്‍ഡിനെതിരേ മാതൃരാജ്യമായ ഫ്രാന്‍സില്‍ അന്വേഷണം. 2008ല്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

കേസില്‍ ലഗാര്‍ഡിനെ സാക്ഷിപ്പട്ടികയിലാണു ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏറെക്കാലമായി നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ലഗാര്‍ഡിനെ അടുത്തിടെ നാലാംതവണയും ചോദ്യം ചെയ്തു. ഇന്നലെ അവര്‍ വാഷിംഗ്ടണിലെ ഐഎംഎഫ് ആസ്ഥാനത്തേക്കു മടങ്ങുകയും ചെയ്തു.

ഫ്രഞ്ച് നിയമം അനുസരിച്ച് ആര്‍ക്കെങ്കിലും എതിരേ മജിസ്ട്രേറ്റ് തലത്തില്‍ അന്വേഷണം നടത്തുന്നുണ്െടങ്കില്‍ ആ വ്യക്തി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ട് എന്നതിനുള്ള സൂചനയായിട്ടാണ് ക്ണക്കാക്കുന്നത്.


എന്നാല്‍ ഇത് എല്ലായ്പ്പോഴും വിചാരണയിലെത്തണമെന്നില്ല. മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ അനുയായി കോടീശ്വരനായ ബെര്‍നാഡ് ടാപ്പി നഷ്ടത്തിലായ പൊതുമേഖലാ ബാങ്ക് ക്രെഡിറ്റ് ല്യോണസിന് ഒരു തര്‍ക്ക പരിഹാരമെന്ന നിലയില്‍ അനധികൃതമായി 40.3 കോടി പൌണ്ട് നല്‍്കിയ കേസിലാണ് അന്വേഷണം നടക്കുന്നത്.

സര്‍ക്കോസി സര്‍ക്കാരിലെ അനവധി കാബിനറ്റ് മന്ത്രിമാര്‍, ഫ്രഞ്ച് ടെലികോം മേധാവി സ്റീഫന്‍ റിച്ചാര്‍ഡ് എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ട്. ഇതില്‍ റിച്ചാര്‍ഡ് ലഗാര്‍ഡിന്റെ അടുത്തയാളായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.