ജിന്‍ഡാല്‍ റൂഫിംഗ് ഷീറ്റുകള്‍ കേരള വിപണിയില്‍
Thursday, August 28, 2014 10:15 PM IST
കൊച്ചി: പ്രമുഖ വ്യവസായ ഗ്രൂപ്പായ ജിന്‍ഡാല്‍ കേരള വിപണിയില്‍. ജിന്‍ഡാല്‍ ഫോര്‍ എവര്‍ എന്ന പേരിലാണു കമ്പനി അലൂമിനിയം റൂഫിംഗ് ഷീറ്റുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഈടും ഗുണമേന്മയുമുള്ള റൂഫിംഗ് ഷീറ്റുകള്‍ ആകര്‍ഷകമായ വിലയിലും വിവിധ വര്‍ണങ്ങളിലും ലഭ്യമാക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി.ഡി. ഗാര്‍ഗ് പറഞ്ഞു.


സ്റീല്‍ കോ ഗ്രൂപ്പിനാണു കേരളത്തില്‍ കമ്പനിയുടെ വിതരണ ചുമതല. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന കേരള വിപണി അവതരണ ചടങ്ങില്‍ സ്റീല്‍ കോ ഗ്രൂപ്പ് എംഡി അസ്ലം, ഡയറക്ടര്‍ അഫ്റാന്‍, ചെയര്‍മാന്‍ അബൂബക്കര്‍, ജിന്‍ഡാല്‍ ഫോര്‍ എവര്‍ മാര്‍ക്കറ്റിംഗ് ഹെഡ് വിക്രം ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.