ഫോബ്സ് പുത്തന്‍ ആശയങ്ങളുടെ പട്ടികയില്‍ ടിസിഎസും
Thursday, August 28, 2014 10:15 PM IST
ന്യൂഡല്‍ഹി: പുത്തന്‍ ആശയങ്ങളുടെ സ്രഷ്ടാക്കളായ കമ്പനികളുടെ ഫോബ്സ് പട്ടികയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നൂറുകമ്പനികളുടെ പട്ടികയില്‍ ടിസിഎസ് 75-മതാണ്.

ഫോബ്സ് മാസിക ഓരോ വര്‍ഷവും ലോകത്തിലെ ഏറ്റവും നവീന ആശയങ്ങളുടെ സ്രഷ്ടാക്കളായ കമ്പനികളുടെ പട്ടിക തയാറാക്കുന്നുണ്ട്. വിപണി മൂല്യവും നിലവിലുള്ള ബിസിനസില്‍ നിന്നുള്ള വരുമാനത്തിന്റെ മൂല്യവും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നോവേഷന്‍ പ്രീമിയം തയാറാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.