ഓണത്തിന് ആരോ പുതിയ വസ്ത്രശേഖരം അവതരിപ്പിച്ചു
ഓണത്തിന് ആരോ പുതിയ വസ്ത്രശേഖരം അവതരിപ്പിച്ചു
Friday, August 29, 2014 10:05 PM IST
തിരുവനന്തപുരം: ഓണം ആഘോഷിക്കാന്‍ ഏറ്റവും പുതിയ വസ്ത്ര കളക്ഷനുകള്‍ അമേരിക്കന്‍ ബ്രാന്‍ഡായ ആരോ കേരള വിപണിയില്‍ അവതരിപ്പിച്ചു.ഹോട്ടല്‍ കീയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ മോഡലുകള്‍ പങ്കെടുത്തു.

ദി റോറിംഗ് ട്വന്റീസ്, ഡാന്‍ഡി ഫിഫ്റ്റീസ് എന്നിങ്ങനെ രണ്ട് പോയകാല ഫാഷനുകളാണ് പുതുമയോടെ ഓണത്തിനായി അവതരിപ്പിക്കുന്നത്.

നിറം, പ്രാദേശിക സ്വാധീനം, സംയോജിത വരകള്‍, ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം പുതിയ കളക്ഷനിലുണ്ട്്. പകിട്ടേറിയ നിറങ്ങളും ചിത്രപ്പണികളുമാണ് വസ്ത്രങ്ങളില്‍ രൂപകല്പന ചെയ്തിട്ടുള്ളത്്.

കേരളം ആരോ വസ്ത്രങ്ങളുടെ മികച്ച വിപണിയാണെന്ന് പുതിയ വസ്ത്ര അവതരണ വേളയില്‍ കമ്പനി അധികൃതര്‍ പറഞ്ഞു. മുണ്ടിന് ഇണങ്ങുന്ന വസ്ത്രങ്ങളും അവതരിപ്പിക്കുന്നുണ്ട്്്. ആരോ സ്പോര്‍ട്സ് വസ്ത്രങ്ങള്‍ കാലത്തിന്റെ പുതുമ നല്‍കുന്നവയാണ്. നീല, കറുപ്പ്്, ഗോള്‍ഡ്് തുടങ്ങിയ നിറങ്ങളില്‍ കളക്ഷന്‍ ലഭ്യമാണ്.


ഇന്‍ഡിഗോ ഡ്രസ് പോളോ, ബ്രിട്ട് ചിനോ എന്നിവയാണ് മികച്ച സ്പോര്‍ട്സ് വസ്ത്രങ്ങള്‍.

വനിതകള്‍ക്കായും ആരോ പുതിയ വസ്ത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്്. ജോലി സമയത്ത് ഉപയോഗിക്കാവുന്ന ബ്ളൌസുകളും ഓട്ടോ ഫ്ളക്സ് ട്രൌസറുമാണ് വേഷം. 799 രൂപ മുതല്‍ വിലയ്ക്ക് വസ്ത്രങ്ങളള്‍ ലഭിക്കും.

1851-ല്‍ അമേരിക്കയില്‍ പിറവിയെടുത്ത ആരോ കഴിഞ്ഞ 160 വര്‍ഷമായി ഉപയോക്താക്കളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ളമരലയീീസ.രീാ/മൃൃീംഹശളല, ംംം.മൃൃീംഹശളല.രീാ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.