ഡിജിറ്റല്‍ ഫോട്ടോ ആല്‍ബം പ്രിന്റിംഗിനായി കാനന്‍ ഡ്രീംലാബോ 5000 കേരള വിപണിയില്‍
Friday, August 29, 2014 10:06 PM IST
കൊച്ചി: പ്രമുഖ ഡിജിറ്റല്‍ ഇമേജിംഗ് കമ്പനിയായ കാനന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡിജിറ്റല്‍ ഫോട്ടോ പ്രിന്റിംഗിലെ സാന്നിധ്യം ശക്തമാക്കാനായി കൊമേഴ്സ്യല്‍ ഇങ്ക്ജെറ്റ് പ്രിന്ററായ ഡ്രീംലാബോ 5000 കൊച്ചിയില്‍ അവതരിപ്പിച്ചു.

ഇന്ത്യയില്‍ വിവാഹ ഫോട്ടോഗ്രഫി രംഗത്ത് വിപ്ളവം സൃഷ്ടിക്കാന്‍ ഡ്രീംലാബോ 5000-നു സാധിക്കുമെന്നു കാനന്‍ ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കസുതാഡ കോബായാഷി പത്രസമ്മേളനത്തില്‍ പറഞ്ഞു. പരമ്പരാഗതമായ സില്‍വര്‍ ഹാലൈഡ് സാങ്കേതികവിദ്യയ്ക്കു പകരമായി ഡ്രീംലാബോ 5000 ഫോട്ടോപ്രിന്റിംഗ് രംഗത്ത് മികച്ച ഗുണമേന്മയുള്ള ചിത്രങ്ങളും ഉയര്‍ന്ന ഉത്പാദനക്ഷമതയും ഉറപ്പുനല്കുന്നു. ഫോട്ടോഗ്രഫി സാങ്കേതികവിദ്യാരംഗത്ത് വന്‍ കുതിപ്പാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായതെന്ന് കാനന്‍ ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അലോക് ഭരദ്വാജ് പറഞ്ഞു. വിവാഹ, യാത്രാ ഫോട്ടോഗ്രഫിയാണ് ഇന്ത്യയിലെ ഫോട്ടോ പ്രിന്റിംഗ് വിപണിയുടെ അധികപങ്കും. ഈ രംഗത്തെ പ്രഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെയാണ് ഡ്രീംലാബോ 5000 ലക്ഷ്യമിടുന്നത്. ബാംഗളൂരില്‍ വന്‍ വിജയമാണു നേടാനായതെന്നും ഇതു കൊച്ചിയില്‍ ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും ഭരദ്വാജ് പറഞ്ഞു. കാനന്‍ ഇന്‍കോര്‍പറേറ്റഡ് ടോക്കിയോയുടെ കമേഴ്സ്യല്‍ ഇങ്ക്ജെറ്റ് പ്രോഡക്ട് ഗ്രൂപ്പ് എക്സിക്യൂട്ടീവ് തക്കാവോ ഹാഡ, കാനന്‍ സൌത്ത് ആന്‍ഡ് സൌത്ത് ഈസ്റ്റ് ഏഷ്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെന്‍സാകു കോനിഷി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.