അദാനിക്കെതിരായ സിസിഐ വിധി ട്രൈബ്യൂണല്‍ സ്റേ ചെയ്തു
Saturday, August 30, 2014 10:19 PM IST
ന്യൂഡല്‍ഹി: വാതക വില്‍പ്പന കരാറില്‍ ക്രമക്കേടു കാട്ടിയെന്നാരോപിച്ച് അദാനി ഗ്യാസ് ലിമിറ്റഡിനു കോംപെറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ) 25 കോടി രൂപ പിഴചുമത്തിയ നടപടി കോംപെറ്റീഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ സ്റേ ചെയ്തു. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ അനന്തര നടപടികള്‍ പാടില്ല. കരാറില്‍ ഭേദഗതി വരുത്തണമെന്ന സിസിഐയുടെ ഉത്തരവും ട്രൈബ്യൂണല്‍ സ്റേ ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ പത്തിന് കേസില്‍ അടുത്ത വാദം കേള്‍ക്കും. വിപണിയില്‍ സ്വാധീനം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അദാനി ഗ്രൂപ്പ് നിയമം ലംഘിച്ചു പ്രവര്‍ത്തിച്ചുവെന്നാണ് കമ്മീഷന്‍ ആരോപിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.