മുത്തൂറ്റ് ഫിനാന്‍സ്- എക്സ്പ്രസ് മണി ഓണം ഓഫര്‍
Sunday, August 31, 2014 10:37 PM IST
കൊച്ചി: പ്രമുഖ സ്വര്‍ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് എക്സ്പ്രസ് മണിയുമായി ചേര്‍ന്ന് എക്സ്പ്രസ് മണി മുത്തൂറ്റ് ഫിനാന്‍സ് ഫ്ളൈ ദുബായ് ഓണം ഓഫര്‍ അവതരിപ്പിച്ചു. ഓഫര്‍ റോഡ് ഷോയുടെ ഫ്ളാഗ് ഓഫ് മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് നിര്‍വഹിച്ചു.

മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടര്‍ എലിസബത്ത് ജേക്കബ്, തിരുവനന്തപുരം സൌത്ത് റീജണല്‍ മാനേജര്‍ വൈദ്യനാഥന്‍, മണി ട്രാന്‍സ്ഫര്‍ വിഭാഗം മേധാവി ജോസ് അല്ലേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. എക്സ്പ്രസ് മണിയുടെ മണി ട്രാന്‍സ്ഫര്‍ മുത്തൂറ്റ് ഫിനാന്‍സിലൂടെ സ്വീകരിക്കുന്ന ഉപഭോക്താക്കള്‍ക്ക് നാലു ദിവസത്തേക്കു സൌജന്യമായി ദുബായ് സന്ദര്‍ശിക്കാനുള്ള അവസരമാണ് ഓണം ഓഫറിലൂടെ ലഭ്യമാക്കുന്നത്. റോഡ് ഷോ മുത്തൂറ്റ് ഫിനാന്‍സിന്റെ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ ശാഖകളിലെത്തും. ഓണക്കാലത്ത് വിദേശത്തുള്ള പ്രിയപ്പെട്ടവരുമായി ബന്ധിപ്പിച്ചു കൊണ്ട് ഉപഭോക്താക്കളുടെ ആഹ്ളാദം വര്‍ധിപ്പിക്കാനാവുമെന്ന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.