ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് കാഞ്ഞിരപ്പള്ളി ഷോറൂം ഉദ്ഘാടനം നാലിന്
Sunday, August 31, 2014 10:37 PM IST
കോട്ടയം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കാഞ്ഞിരപ്പള്ളി ഷോറും നാലിനു പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 10.30നു നടക്കുന്ന സമ്മേളനത്തില്‍ ബോളിവുഡ് താരം ശില്പ ഷെട്ടി ഉദ്ഘാടനം ചെയ്യും.

സ്വര്‍ണാഭരണ രംഗത്ത് 151 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ചെമ്മണ്ണൂര്‍ ജ്വല്ലറിക്ക് സ്വര്‍ണത്തിന്റെ ഗുണമേന്മയ്ക്കു കേന്ദ്ര സര്‍ക്കാരിന്റെ ബിഐഎസ് അംഗീകാരത്തിന്റെ പുറമേ ഐഎസ്ഒ അംഗീകാരവും ലഭിച്ചിട്ടുണ്െടന്നു ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

നൂറു ശതമാനം ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും വിപുലമായ സ്റോക്കും സെഷനുമാണു പുതിയ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്കു കുറഞ്ഞ പണിക്കൂലി ലഭ്യമാക്കുന്നതിനു പുറമേ സ്വര്‍ണം/ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സൌജന്യമായി മറഡോണ ഗോള്‍ഡ് പാര്‍ട്ട്ണറാകാനുള്ള അവസരവുമുണ്ട്.


കാര്‍ഡിലൂടെ റിവാര്‍ഡ് പോയിന്റ് നേടുന്നവര്‍ക്ക് മറഡോണ ഗോള്‍ഡ് കോയിന്‍, നെക്ളൈസ്, ഡയമണ്ട് നെക്ളൈസ്, ഐഫോണ്‍, യൂറോപ്പ് ടൂര്‍, എയര്‍ ടിക്കറ്റ്, മറഡോണയ്ക്കൊപ്പം ഭക്ഷണം കഴിക്കാനുള്ള അവസരം എന്നിവ ലഭിക്കും.

ഉദ്ഘാടന ദിവസം മുതല്‍ ആദ്യ പത്തുദിവസം വിവാഹപാര്‍ട്ടികള്‍ക്ക് സൌജന്യ വാഹനസൌകര്യവും, സ്വര്‍ണ സമ്മാനങ്ങളും നല്കും. ഉദ്ഘാടനം നേരില്‍ കാണാനെത്തുന്നവരില്‍ നറുക്കെടുപ്പിലൂടെ പത്ത് പേര്‍ക്ക് സ്വര്‍ണസമ്മാനം നല്‍കും. പത്രസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ സി.പി. അനില്‍, കെ.എസ്. ഷാജി, ശ്രീരാമന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.