സോളോ പ്ളേ 8 എക്സ് -1100
സോളോ പ്ളേ 8 എക്സ് -1100
Sunday, August 31, 2014 10:38 PM IST
സോളോ കമ്പനി പുതിയ സ്മാര്‍ട്ഫോണ്‍ പ്ളേ 8 എക്സ് -1100 വിപണിയിലിറക്കി. വില 14,999 രൂപ. മൊബൈല്‍ ഗെയിം ആസ്വാദകര്‍ക്കായി പ്രത്യേകം തയാറാക്കിയതെന്നു വിശേഷിപ്പിക്കാവുന്ന ഫോണ്‍ ആണിത്. നേരത്തെ പ്ളേ 6 എക്സ്-1000, 8 എക്സ് 1200 ഫോണുകള്‍ കമ്പനി വിപണിയിറക്കിയിരുന്നു. പുതിയ ഫോണ്‍ ഇരട്ടസിം. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്. 5 ഇഞ്ച് ഫുള്‍ എച്ച്്ഡി ഐപി എസ് ഡിസ്്പ്ളേ, പോറലേല്‍ക്കാതിരിക്കാന്‍ കോര്‍ണിംഗ് ഗോറില്ല ഗ്ളാസ് 3 സംരക്ഷണം, 1.7 ജിഗാഹെട്സ് ഒക്ടാകോര്‍, 2 ജിബി റാം, 16 ജിബി ഇന്‍ബില്‍റ്റ് മെമ്മറി, 13 എംപി പിന്‍കാമറ- ഇത് സോണി ആര്‍എസ് സെന്‍സറോടു കൂടിയതാണ്, എല്‍ഇഡി ഫ്ളാഷ്, മുന്നില്‍ 5 എംപി കാമറ- ബി എസ്ഐ സെന്‍സര്‍, 3 ജി, ജിപിആര്‍എസ്, എഡ്ജ്, വൈഫൈ 802.11 ബി- ജി- എന്‍, മൈക്രോ യുഎസ്ബി, ബ്ളൂടൂത്ത് എന്നീ സൌകര്യങ്ങളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.