ലോജിടെക് മള്‍ട്ടിമീഡിയ സ്പീക്കര്‍ സെഡ് 213
ലോജിടെക് മള്‍ട്ടിമീഡിയ സ്പീക്കര്‍ സെഡ് 213
Sunday, August 31, 2014 10:38 PM IST
കംപ്യൂട്ടര്‍ അനുബന്ധ കമ്പനിയായ ലോജിടെക് പുതിയ മള്‍ട്ടി മീഡിയ സ്പീക്കര്‍ സംവിധാനം സെഡ് 213- 2.1 പുറത്തിറക്കി. രണ്ടു സാറ്റലൈറ്റ് സ്പീക്കറും ഒരു സബ്വൂഫറുമുള്ള സ്പീക്കറിന് 2000 രൂപയാണു വില. ഏറ്റവും മികച്ച ശബ്ദനിലവാരം സംഗീത, സിനിമ, ഗെയിം പ്രേമികളെ തൃപ്തിപ്പെടുത്തുന്നതാണെന്നു കമ്പനി അവകാശപ്പെടുന്നു. സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയ്ക്ക് ഒരു മികച്ച ഉത്പന്നം എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. സ്റീരിയോ ഹെഡ്ഫോണിനായി 3.5 എംഎം ജാക്ക്, ലോജിടെക് ബ്ളൂടൂത്ത് ഓഡിയോ അഡാപ്റ്റര്‍ എന്നിവയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.