മോദിയുടെ ജപ്പാന്‍ പര്യടന സംഘത്തില്‍നിന്ന് അംബാനി ഔട്ട്
മോദിയുടെ ജപ്പാന്‍ പര്യടന സംഘത്തില്‍നിന്ന് അംബാനി ഔട്ട്
Sunday, August 31, 2014 10:38 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍യാത്രാ സംഘത്തില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ ഒഴിവാക്കി. വ്യവസായികളടങ്ങിയ സംഘവുമായി മോദിയുടെ ആദ്യ വിദേശയാത്രയില്‍ അംബാനിയെ ഒഴിവാക്കിയതിനു സര്‍ക്കാര്‍ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. ഇതേപ്പറ്റി പ്രതികരിക്കാന്‍ റിലയന്‍സും തയാറായില്ല. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൌതം അദാനി, ഭാരതി ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍, എസാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശശി റൂയ്യ, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, ഐസിഐസിഐ സിഇഒ ചന്ദ കൊച്ചാര്‍, മാരുതി സുസുകി ചെയര്‍മാന്‍ ആര്‍. സി. ഭാര്‍ഗവ, ബയോകോണ്‍ ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷാ, ഒഎന്‍ജിസി ചെയര്‍മാന്‍ ദിനേശ് കെ. സറാഫ് എന്നിവരടങ്ങിയ സംഘത്തിന്റെ സഹചെയര്‍മാന്‍ ഭാരത് ഫോര്‍ജ് മേധാവി ബാബ കല്യാണിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.