മുന്‍കൂര്‍ ആദായനികുതി: ആദ്യഗഡു 15 ന് മുമ്പ്
മുന്‍കൂര്‍ ആദായനികുതി: ആദ്യഗഡു 15 ന് മുമ്പ്
Monday, September 1, 2014 10:18 PM IST
നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

2014-15 സാമ്പത്തിക വര്‍ഷത്തിലെ ആദായത്തിന്റെ നികുതിയുടെ ആദ്യഗഡു സെപ്റ്റംബര്‍ 15 ന് മുമ്പായി അടയ്ക്കണം. കമ്പനികള്‍ ഒഴികെയുള്ള നികുതിദായകര്‍ക്കാണിത്. കമ്പനികളുടെ ആദ്യ ഗഡു ജൂണ്‍ 15 ന് ആയിരുന്നു. 2014 സെപ്റ്റംബര്‍ 15 ന് മുമ്പ് കമ്പനികള്‍ രണ്ടാമത്തെ ഗഡു അടയ്ക്കണം.

മുന്‍കൂര്‍ നികുതിയുടെ അടിസ്ഥാനം

മുന്‍കൂര്‍ നികുതി എന്നത് പേരില്‍ മാത്രമാണ്. യഥാര്‍ഥത്തില്‍ നികുതി മുന്‍കൂര്‍ ആയി പിരിക്കുന്നില്ല. ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉള്ള അഞ്ചര മാസം വരുന്ന കാലഘട്ടത്തില്‍ ഉണ്ടാവുന്ന വരുമാനത്തിന്റെ നികുതി (അതും മുഴുവനായും ഇല്ല) മാത്രമാണ് അടയ്ക്കുന്നത്. വരുമാനം ഉണ്ടാകുമ്പോള്‍ തന്നെ അതിന്റെ നികുതി ഗവണ്‍മെന്റില്‍ അടയ്ക്കുന്നു. അതായത് സീസറിനുള്ളത് സീസറിന് യഥാസമയം തന്നെ കൊടുക്കുന്നു.

മുന്‍കൂര്‍ ആകുന്ന അവസ്ഥ

മുന്‍കൂര്‍ ആകുന്ന ഏക അവസരം നികുതിദായകന് ആ കാലഘട്ടത്തില്‍ വരുമാനം ഉണ്ടായിരുന്നില്ല എങ്കില്‍ മാത്രമാണ്. അങ്ങനെ വരുന്ന സാഹചര്യത്തില്‍ ഈ തുകയ്ക്കു സര്‍ക്കാര്‍ പലിശ നല്കുകയും ചെയ്യുന്നു.

ആര്‍ക്കൊക്കെ മുന്‍കൂര്‍ നികുതി അടവില്‍ നിന്നും ഒഴിവ് ലഭിച്ചിട്ടുണ്ട്?

1) സീനിയര്‍ സിറ്റിസണ്‍സിന് ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനം ലഭിക്കുന്നില്ല എങ്കില്‍ മുന്‍കൂര്‍ നികുതി ആവശ്യമില്ല.

2) ആദായനികുതി വകുപ്പ് 44 എഡി പ്രകാരം വരുമാനം നിശ്ചയിച്ച് നികുതി അടക്കുന്നവര്‍ ടേണോവര്‍ 60 ലക്ഷത്തില്‍ താഴെ ആണെങ്കില്‍ മുന്‍കൂര്‍ നികുതി വേണ്ട.

3) വരുമാനം നിശ്ചയിച്ച് നികുതി കണക്കുകൂട്ടി നോക്കുമ്പോള്‍ സ്രോതസിലുള്ള നികുതി കഴിച്ച് 10,000 രൂപയില്‍ താഴെ ആണു ബാധ്യത വരുന്നതെങ്കില്‍ മുന്‍കൂര്‍ നികുതി ആവശ്യമില്ല.

നികുതിദായകന്‍ മുന്‍കൂര്‍ നികുതിയുടെ എസ്റിമേറ്റ് ഫയല്‍ ചെയ്യേണ്ടതുണ്േടാ?

സാധാരണഗതിയില്‍ എസ്റിമേറ്റ് ഫയല്‍ ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ ആദായനികുതി ഓഫീസില്‍ നിന്നും മുന്‍കൂര്‍ നികുതി അടയ്ക്കുവാന്‍ നോട്ടീസ് വന്നിട്ടുണ്െടങ്കില്‍, എസ്റിമേറ്റ് ഫയല്‍ ചെയ്യേണ്ടതായിട്ടുണ്ട്.

ഗഡുക്കള്‍ നിശ്ചയിക്കുന്നത് കമ്പനി ഒഴികെയുള്ള നികുതിദായകര്‍ക്ക്

ഗഡു അടയ്ക്കേണ്ട തീയതി അടയ്ക്കേണ്ട തുക

1) 2014 സെപ്റ്റംബര്‍ 15 നോ അതിനു മുമ്പോ കുറയാതെ - ആകെ അടയ്ക്കേണ്ട നികുതിയുടെ 30% ത്തില്‍

2) 2014 ഡിസംബര്‍ 15 നോ അതിനു മുമ്പോ - ആകെ അടയ്ക്കേണ്ട നികുതിയുടെ 60% നിശ്ചയിച്ചിട്ട് മുമ്പ് അടച്ച തുക കിഴിച്ച് ബാക്കി തുക

3) 2015 മാര്‍ച്ച് 15 നോ അതിനു മുമ്പോ - ആകെ അടയ്ക്കേണ്ട നികുതി നിശ്ചയിച്ചിട്ട് മുന്‍ഗഡുക്കളില്‍ അടച്ച തുക കിഴിച്ചിട്ട് ബാക്കി തുക


കമ്പനികള്‍ക്ക്

ഗഡു നിശ്ചിത തീയതി അടയ്ക്കേണ്ട തുക


1) 2014 ജൂണ്‍മാസം 15 നോ അതിനു മുമ്പോ - ആകെ നികുതി നിശ്ചയിച്ചിട്ട് അതിന്റെ 15% തുക

2) 2014 സെപ്റ്റംബര്‍ 15 നോ അതിനു മുമ്പോ - ആകെ നികുതിയുടെ 45% കണ്ടുപിടിച്ച്
മുന്‍ഗഡുവില്‍ അടച്ചത് കിഴിച്ച് ബാക്കിതുക

3) 2014 ഡിസംബര്‍ 15 നോ അതിനുമുമ്പോ - ആകെ നികുതിയുടെ 75% നിശ്ചയിച്ചിട്ട്
മുന്‍ഗഡുക്കളില്‍ അടച്ചത് കിഴിച്ച് ബാക്കി തുക

4) 2015 മാര്‍ച്ച് 15 നോ അതിന് മുമ്പോ - മുഴുവന്‍ നികുതിയും നിശ്ചയിച്ചിട്ട് അടച്ച ഗഡുക്കള്‍ കുറച്ചിട്ട് ബാക്കി തുക.


മാര്‍ച്ച് 15 ന് ആണ് അവസാനത്തെ ഗഡു അടയ്ക്കേണ്ടത് എന്നിരുന്നാലും മാര്‍ച്ച് 31 വരെ ഉള്ള തീയതികളില്‍ അടച്ച തുകകള്‍ ആ വര്‍ഷത്തെ തന്നെ മുന്‍കൂര്‍ നികുതി യായി കണക്കാക്കപ്പെടും. ഏതെങ്കിലും കാരണവശാല്‍ നിശ്ചിത തീയതി അവധി ആണെങ്കില്‍ അതു കഴിഞ്ഞു വരുന്ന ദിവസം അടച്ചാല്‍ നിശ്ചിത തീയതിയില്‍ തന്നെ അടച്ചതായി കണക്കാക്കുന്നതാണ്.


മുന്‍കൂര്‍ നികുതി കുറഞ്ഞുപോയാല്‍

മുന്‍കൂര്‍ നികുതി അടയ്ക്കുന്നത് കുറവാണെങ്കില്‍ നികുതിദായകന്‍ 234 ബി, 234 സി എന്നീ വകുപ്പുകള്‍ പ്രകാരം പലിശ അടയ്ക്കേണ്ടതായിട്ടുണ്ട്.

പ്രത്യേക ശ്രദ്ധയ്ക്ക്

പ്രതിമാസ ശമ്പളം 6500 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്ന ശമ്പളക്കാരെ പ്രൊവിഡന്റ് ഫണ്ടില്‍ ചേര്‍ക്കണമെന്ന് നിര്‍ബന്ധം ഇല്ലായിരുന്നു. തൊഴില്‍ ദാതാവിന്റെ ഇഷ്ടാനുസരണം ആവശ്യമുണ്െടങ്കില്‍ മാത്രം ചേര്‍ത്താല്‍ മതിയായിരുന്നു. എന്നാല്‍ 01-09-2014 മുതല്‍ മേല്പടി തുക 15000/- ആയി ക്ളിപ്തപ്പെടുത്തി. അതായത് 1-9-14 മുതല്‍ 15000 രൂപ വരെ ശമ്പളം ഉള്ള ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് നിര്‍ബന്ധം ആക്കിയിരിക്കുന്നു. വളരെ നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും നോട്ടിഫിക്കേഷന്‍ ഇപ്പോഴാണ് ഉണ്ടായത്.

മംഗല്യനിധി

ഓഡിറ്റോറിയങ്ങളും മറ്റും കല്യാണസദ്യക്ക് ഉപയോഗിക്കുമ്പോള്‍ ചാര്‍ജ് ചെയ്തിരുന്ന മംഗല്യനിധി ഭരണഘടനാവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. 3% ആയിരുന്നു മംഗല്യനിധി.

റെയില്‍വേയില്‍ 100% എഫ്ഡിഐ

റെയില്‍വേ മന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ ഒരുപാട് പുരോഗമനങ്ങളെയും ഇന്ത്യന്‍ റെയില്‍വേയെ ലോകത്തിലെ തന്നെ മികച്ച റെയില്‍വേകളില്‍ ഒന്നാക്കി മാറ്റുന്നതിനുള്ള ആഗ്രഹവും അവതരിപ്പിച്ചിരുന്നു. പക്ഷെ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും അവതരിപ്പിച്ചില്ലായിരുന്നു. ഇപ്പോള്‍ റെയില്‍വേയില്‍ 100% വിദേശ ഉടമസ്ഥതയ്ക്ക് കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്കിയിരിക്കുന്നു.

ഏഅഅഞ പുനര്‍ജനിച്ചേക്കാം

2012 ലെ ആദായനികുതി നിയമത്തില്‍ കൂട്ടിച്ചേര്‍ത്തതും മൌറീഷ്യസില്‍ നിന്നും മറ്റും വന്നിരുന്ന വിദേശനിക്ഷേപങ്ങളുടെ അന്തകനും ആയിരുന്ന ഏഅഅഞ (ജനറല്‍ ആന്റി അവോയിഡന്‍സ് റൂള്‍) ന്റെ പുനര്‍ജനനത്തെപ്പറ്റി കമ്മിറ്റികള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.