നികുതി, ധനകാര്യ മേഖലകളില്‍ പരിഷ്കരണം കൊണ്ടുവരും: പ്രധാനമന്ത്രി
നികുതി, ധനകാര്യ മേഖലകളില്‍ പരിഷ്കരണം കൊണ്ടുവരും: പ്രധാനമന്ത്രി
Tuesday, September 2, 2014 10:04 PM IST
ടോക്കിയോ: രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നികുതി, ധനകാര്യ മേഖലകളില്‍ പരിഷ്കരണം കൊണ്ടുവരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

നികുതി, ദൈനംദിന ഭരണം, ധനകാര്യ നിയന്ത്രണങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കാതലായ മാറ്റം കൊണ്ടുവന്നു നിക്ഷേപത്തെ ശക്തിപ്പെടുത്തുകയും അതിലൂടെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ സുനിശ്ചിത തീരുമാനമെടുത്തു കഴിഞ്ഞു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം.

നേരത്തെ ജപ്പാന്‍ ബിസിനസുകാരുമായി മോദി ആശയവിനിമയം നടത്തി. വിവേചന രഹിതവും അതിവേഗത്തിലുള്ളതുമായ ഒരു അനുമതികളുടെ വാഗ്ദാനം നല്‍കിയ അദ്ദേഹം ഇന്ത്യയുടെ വികസന പ്രക്രിയയില്‍ പങ്കാളികളാന്‍ ജപ്പാന്‍ ബിസിനസുകാരോട് അഭ്യര്‍ഥിച്ചു.


മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കായി ജപ്പാന്‍ ബിസിനസുകാരുടെ സൌകര്യാര്‍ഥം പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴില്‍ സ്പെഷല്‍ മാനേജ്മെന്റ് ടീം രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍ലമെന്റില്‍ കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റില്‍ നിക്ഷേപക സൌഹാര്‍ദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനു അനവധി നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പുതിയ നികുതി ബാധ്യത ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാതെ ആയിരിക്കും നികുതി ഭേദഗതികള്‍ കൊണ്ടുവരുക. പ്രതിരോധം, റെയില്‍വേ രംഗങ്ങളില്‍ വിദേശനിക്ഷേപം കൂടുതല്‍ ഉദാരവത്കരിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.