മാരുതി സുസുകി സിയാസ്- പുതിയ കാര്‍
മാരുതി സുസുകി സിയാസ്- പുതിയ കാര്‍
Tuesday, September 2, 2014 10:04 PM IST
മാരുതിയുടെ പുതിയ സെഡാന്‍ സിയാസ് ഉടന്‍ വിപണിയിലിറങ്ങും. ഈ മാസം മൂന്നാം ആഴ്ചയില്‍ ഇറങ്ങുന്ന സിയാസിന് ഏഴര ലക്ഷം മുതല്‍ പത്തുലക്ഷം രൂപവരെയായിരിക്കും വില.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന സിയാസ് എസ്എക്സ് 4നു പകരമാകുമെന്നാണു സൂചന. 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 94 ബിഎച്ച്പിയും 130 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കുന്നു. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പിയും 200 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും പകരും. പെട്രോളിന് 18 കിലോമീറ്ററും ഡീസലിന് 22 കിലോമീറ്ററും മൈലേജ് വാഗ്ദാനം.


റിമോട്ട് കീ, സ്റാര്‍ട്ട് - സ്റോപ്പ് ബട്ടണ്‍, ഇലക്ട്രിക് ഒആര്‍വിഎം, പിന്നില്‍ എസി വെന്റ്, ആറു സ്പീക്കറുകള്‍, എയര്‍ബാഗ്, എബിഎസ്. ഇഎസ്സി, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിംഗ് ലോക്ക്, ക്രമീകരിക്കാവുന്ന സ്റിയറിംഗ് വീല്‍, സ്റിയറിംഗില്‍ കണ്‍ട്രോളുകള്‍, 5 ഇഞ്ച് കളര്‍ സ്ക്രീന്‍, റിവേഴ്സ് പാര്‍ക്ക്്, പിന്നില്‍ ഡീ ഫോഗര്‍, പവര്‍ വിന്‍ഡോ തുടങ്ങിയവയോടു കൂടിയതാണു സിയാസ്.

ചെറുകാര്‍ നിര്‍മാതാവ് എന്ന പ്രതിഛായയില്‍ നിന്നു മറികടക്കാനുള്ള മാരുതിയുടെ ശ്രമമെന്നാണു സിയാസിനെ വിശേഷിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.