മണിരത്നം ഗോള്‍ഡ് ലോണ്‍ സമ്മാന പദ്ധതിയുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
Tuesday, September 2, 2014 10:08 PM IST
കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് മണിരത്നം ഗോള്‍ഡ് ലോണ്‍ സമ്മാനപദ്ധതി പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകളിലും ഒക്ടോബര്‍ 15 വരെയുള്ള ആഴ്ചകളില്‍ സമ്മാനപദ്ധതി പ്രാബല്യത്തിലുണ്ടാകും.

ഈ ഉത്സവവേളയില്‍ ഏതെങ്കിലും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖയിലൂടെ സ്വര്‍ണവായ്പ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ സമ്മാനപദ്ധതിയില്‍ പങ്കാളിയാകാന്‍ അവസരം ലഭിക്കും. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അമ്പതിനായിരം രൂപ വിലമതിക്കുന്ന ഡയമണ്ടാണ് രണ്ടാം സമ്മാനം. 25000 രൂപയുടെ ഡയമണ്ട് മൂന്നാം സമ്മാനമായി ലഭിക്കും. അമ്പത് പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.