ജോളി സില്‍ക്സില്‍ ഓണം സ്പെഷല്‍ ഡിസൈനുകളും ഓഫറും
Wednesday, September 3, 2014 10:22 PM IST
കൊച്ചി: ജോയ് ആലുക്കാസിന്റെ ടെക്സ്റ്റൈല്‍ ആന്‍ഡ് ഫാഷന്‍ സംരംഭമായ ജോളി സില്‍ക്സ് ഓണത്തോടനുബന്ധിച്ച് സ്പെഷല്‍ ഡിസൈനുകളിലുള്ള വസ്ത്രശേഖരം അവതരിപ്പിക്കുന്നു. പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും മൂന്നു ശതമാനം കാഷ് ബാക്ക് ഓഫര്‍ ഉറപ്പായും നല്‍കുന്നുണ്ട്. വൈവിധ്യമാര്‍ന്ന നിറങ്ങളിലും ഡിസൈനുകളിലുമുള്ള സാരികള്‍, ചുരിദാറുകള്‍, ടീനേജ് വെയര്‍, കിഡ്സ് വെയര്‍ എന്നിവയുടെ വിപുലമായ ശേഖരം, പുരുഷന്മാര്‍ക്കായി ദേശീയ, രാജ്യാന്തര ബ്രാന്‍ഡുകള്‍, ബെഡ്ഷീറ്റുകള്‍ എന്നിവയാണ് ജോളി സില്‍ക്സ് ഓണത്തോടനുബന്ധിച്ച് കാഴ്ചവയ്ക്കുന്നത്.


തൃശൂര്‍ മാള്‍ ഓഫ് ജോയിയിലെ ജോളി സില്‍ക്സില്‍ വെഡിംഗ് കളക്ഷനുവേണ്ടി പ്രത്യേക ഫ്ളോര്‍ തന്നെ തുറന്നിട്ടുണ്ട്. വിവാഹപാര്‍ട്ടികള്‍ക്കായി 3,000 മുതല്‍ മൂന്നു ലക്ഷം രൂപ വരെ വിലയുള്ള കാഞ്ചീപുരം വെഡ്ഡിംഗ് സാരികളുടെ വലിയ ശേഖരം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെഡ്ഡിംഗ് ഗൌണുകളും ലാച്ച ഉള്‍പ്പെടെയുള്ള മറ്റു വിവാഹവസ്ത്രങ്ങളും ലഭ്യമാണ്. ജോളി സില്‍ക്സിന്റെ തൃശൂര്‍, അങ്കമാലി, തിരുവല്ല, കൊല്ലം ഷോറൂമുകളില്‍ ഓഫര്‍ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.