കെഎസ്എഫ്ഇ ലോണ്‍ മേള സ്പെഷല്‍ കൌണ്ടര്‍ തുറന്നു
കെഎസ്എഫ്ഇ ലോണ്‍ മേള സ്പെഷല്‍ കൌണ്ടര്‍ തുറന്നു
Wednesday, September 3, 2014 10:22 PM IST
തൃശൂര്‍: ഓണത്തോടനുബന്ധിച്ചു കെഎസ്എഫ്ഇ ഒരുക്കുന്ന വായ്പാമേളയുടെ സ്പെഷല്‍ കൌണ്ടര്‍ പാലാ സിവില്‍ സ്റേഷനു സമീപമുള്ള പെന്‍ഷന്‍ ഭവനില്‍ ധനമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരെ കൊള്ളപ്പലിശക്കാരില്‍നിന്നു രക്ഷിക്കുന്നതിനുവേണ്ടി പലിശ കുറച്ചു സമയദൈര്‍ഘ്യം ഒഴിവാക്കി ആവശ്യക്കാരുടെ സമീപത്തേക്ക് പെട്ടെന്നു വായ്പ എത്തിച്ചുകൊടുക്കുമെന്ന് കെ.എം. മാണി പറഞ്ഞു.


കെഎസ്എഫ്ഇ ചെയര്‍മാന്‍ പി.ടി. ജോസ് സ്വാഗതം പറഞ്ഞു. കെഎസ്എഫ്ഇ ഡയറക്ടര്‍ പി.എം. ഷെറീഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പാലാ ആര്‍ഡിഒ സി.കെ. പ്രകാശ്, ട്രഷറി ഓഫീസര്‍ ജി. അശോക് കുമാര്‍, തഹസില്‍ദാര്‍ പി.ഡി. ഡേവിഡ്, കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍ അഡ്വ. ജോബ് മൈക്കിള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ നന്ദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.