കിംഗ്ഫിഷറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
കിംഗ്ഫിഷറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
Wednesday, September 3, 2014 10:23 PM IST
ന്യൂഡല്‍ഹി: തന്നിഷ്ടക്കാരായ വായ്പാ കുടിശികക്കാരായി പ്രഖ്യാപിച്ച യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരേ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

ബാങ്കിന്റെ സങ്കട പരിഹാര സമിതി കമ്പനിയുടെ പരാതി പരിശോധിച്ച് തീര്‍പ്പാക്കിയിട്ടുള്ള സാഹചര്യത്തില്‍ മറ്റൊരു ഉത്തരവിനു പ്രസക്തിയില്ലെന്നു ജസ്റീസുമാരായ എ. ആര്‍. ഡാവെ, യു. യു. ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.