നാണ്യപ്പെരുപ്പം 3.74 ശതമാനമായി കുറഞ്ഞു
നാണ്യപ്പെരുപ്പം 3.74 ശതമാനമായി കുറഞ്ഞു
Tuesday, September 16, 2014 10:42 PM IST
മുംബൈ: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ഓഗസ്റില്‍ 3.74 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് നാണ്യപ്പെരുപ്പം കുറഞ്ഞത്.

ഈ കാലയളവില്‍ പട്ടികയിലെ എല്ലാ ഉത്പന്നങ്ങളും തന്നെ വിലയില്‍ കുറവു രേഖപ്പെടുത്തിയെന്നു സൂചികകള്‍ വ്യക്തമാക്കുന്നു. ജൂലൈയില്‍ 5.19 ശതമാനമായിരുന്ന നാണ്യപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ അഞ്ചു ശതമാനമെന്ന ആശാസ്യ പരിധിയിലും താഴ്ന്നാണ് ഓഗസ്റില്‍ 3.74 ശതമാനത്തിലെത്തിയത്. മുന്‍വര്‍ഷം ഓഗസ്റില്‍ 6.99 ശതമാനമായിരുന്നു നാണ്യപ്പെരുപ്പം.

ഉപഭോക്തൃവിലസൂചികയെ അടിസ്ഥാനമാക്കി മുന്‍ ആഴ്ചയില്‍ പുറത്തുവന്ന ചെറുകിട നാണ്യപ്പെരുപ്പവും കുറവ് രേഖപ്പെടുത്തിയിരുന്നു. ജനുവരി 2015ല്‍ എട്ടു ശതമാനമെന്ന ആര്‍ബിഐയുടെ കണക്കിലും താഴ്ന്ന് ഓഗസ്റില്‍ ചെറുകിട നാണ്യപ്പെരുപ്പം ഓഗസ്റില്‍ 7.8 ശതമാനമായാണു കുറഞ്ഞത്.


അവലോകന കാലയളവില്‍ പ്രാഥമിക വസ്തുക്കളും, ഇന്ധന, ഊര്‍ജ മേഖലയും കുറവു രേഖപ്പെടുത്തി. പ്രാഥമിക ഉത്പന്നങ്ങളുടെ നാണ്യപ്പെരുപ്പം ജൂലൈയില്‍ 6.78 ശതമാനമായിരുന്നത് ഓഗസ്റില്‍ 3.89 ശതമാനമായി കുറഞ്ഞു. ഇന്ധന-ഊര്‍ജ മേഖലയുടെ നാണ്യപ്പെരുപ്പം 7.40 ശതമാനത്തില്‍ നിന്ന് 4.57 ശതമാനമായും നിര്‍മാണ ഉത്പന്നങ്ങള്‍ നേരിയ കുറവ് രേഖപ്പെടുത്തി 3.45 ശതമാനമായും കുറഞ്ഞു.

നാണ്യപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ നിരക്കിളവുകള്‍ക്കായി ഇന്‍ഡസ്ട്രി ആവശ്യമുന്നയിക്കുന്നുണ്െടങ്കിലും കുറഞ്ഞ മഴയുടെ സാധ്യത ഉയര്‍ത്തിക്കാട്ടി ഭക്ഷ്യനാണ്യപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനായി ആര്‍ബിഐ നിലവിലെ നയങ്ങള്‍ പിന്തുടരാനാണു സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.