മുത്തൂറ്റ് ഫിന്‍കോര്‍പ് റോഡ്ഷോയ്ക്ക് തുടക്കമായി
മുത്തൂറ്റ് ഫിന്‍കോര്‍പ് റോഡ്ഷോയ്ക്ക് തുടക്കമായി
Tuesday, September 16, 2014 10:43 PM IST
കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ്, മണിരത്നം ഗോള്‍ഡ് ലോണ്‍ സമ്മാനപദ്ധതിയുടെ പ്രചാരണാര്‍ഥം നടത്തുന്ന റോഡ് ഷോയ്ക്ക് തുടക്കമായി. കൊച്ചിയില്‍ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് സിഇഒ ആര്‍.മനോമോഹനന്‍ നായര്‍, മുത്തൂറ്റ് ഫിന്‍കോര്‍പ് അഡ്മിനിസ്ട്രേറ്റീവ് ജനറല്‍ മാനേജര്‍ കമാന്‍ഡര്‍ ജിയോ മാത്യു എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.

തിരുവനന്തപുരത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റാണ് റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തത്. ഇന്നലെ ആരംഭിച്ച റോഡ് ഷോ ഒക്ടോബര്‍ 15 വരെയാണ് നടക്കുക.റോഡ് ഷോയില്‍ ക്വിസ് മാതൃകയിലുള്ള ആശയസംവേദനപരിപാടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ക്വിസിലെ വിജയികള്‍ക്ക് ഉടന്‍ തന്നെ സമ്മാനങ്ങളും നല്‍കും. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരത്തോളം മുത്തൂറ്റ് ഫിന്‍കോര്‍പ് ശാഖകളിലൂടെ പ്രചാരണ പരിപാടി കടന്നുപോകും.

മണിരത്നം ഗോള്‍ഡ് ലോണ്‍ സമ്മാനപദ്ധതിയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ റോഡ് ഷോ ആരംഭിച്ചിരിക്കുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. ഈ ഉത്സവ സീസണില്‍ ഗോള്‍ഡ് ലോണ്‍ എടുക്കുന്നവരില്‍ നിന്നു നറുക്കെടുക്കുന്ന വിജയികള്‍ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും അമ്പതിനായിരം രൂപയുടേയും 25000 രൂപയുടേയും വജ്രങ്ങളും സമ്മാനമായി നേടാന്‍ ഈ ഗോള്‍ഡ് ലോണ്‍ സമ്മാനപദ്ധതി അവസരമൊരുക്കുന്നു.


ഈ മാസം ആദ്യവാരത്തിലാണ് മുത്തൂറ്റ് ഫിന്‍കോര്‍പ് മണിരത്നം ഗോള്‍ഡ് ലോണ്‍ സമ്മാനപദ്ധതി അവതരിപ്പിച്ചത്. ഉത്സവ സീസണ്‍ കണക്കിലെടുത്ത് പ്രഖ്യാപിച്ച ഈ സവിശേഷ സമ്മാന പദ്ധതിയില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ശാഖകളില്‍ നിന്നും ഒക്ടോബര്‍ 15 വരെയുള്ള കാലയളവില്‍ ഗോള്‍ഡ് ലോണ്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ സമ്മാന പദ്ധതിയില്‍ പങ്കാളിയാകാന്‍ അവസരം ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.