ഫെഡറല്‍ ബാങ്ക് യംഗ് ചാമ്പ് അക്കൌണ്ട് തുടങ്ങി
Wednesday, September 17, 2014 10:33 PM IST
കൊച്ചി: പതിനെട്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്കായി ഫെഡറല്‍ ബാങ്ക് യംഗ് ചാമ്പ് അക്കൌണ്ടിനു തുടക്കമിട്ടു. നാട്ടിലുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും അക്കൌണ്ട് തുടങ്ങാം.

10 വയസോ അതിനു മുകളിലോ പ്രായമുള്ള കുട്ടികള്‍ക്ക് അക്കൌണ്ട് തുടങ്ങി സ്വതന്ത്രമായി കൈകാര്യം ചെയ്യാം. എടിഎമ്മുകളിലും ഷോപ്പിംഗിനും 2,500 രൂപ വരെയാണു യംഗ് ചാമ്പ് ഡെബിറ്റ് കാര്‍ഡിലൂടെ ചെലവഴിക്കാനാവുന്നതിന്റെ പരിധി.

വ്യൂ സൌകര്യത്തോടെ നെറ്റ്ബാക്കിംഗ്, രക്ഷിതാക്കളുടെ അക്കൌണ്ടില്‍ നിന്ന് ഓട്ടോമേറ്റഡ് ഫണ്ട് ട്രാന്‍സ്ഫര്‍, മാസം 50,000 രൂപ വരെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു സൌജന്യ ഡ്രാഫ്റ്റ്, ഷോപ്പിംഗിനു ചെലവഴിക്കുന്നതു വഴി റിവാര്‍ഡ് പോയിന്റുകള്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. റിക്കറിംഗ് ഡെപ്പോസിറ്റ് വഴിയും ഫിക്സഡ് ഡിപ്പോസിറ്റുകള്‍ വഴിയും സേവിംഗ്സും ഈ അക്കൌണ്ട് പ്രോത്സാഹിപ്പിക്കുന്നു.


കുട്ടികള്‍ക്കു വളരെ ചെറുപ്പത്തില്‍ തന്നെ ബാങ്കിംഗ് പരിചയപ്പെടുത്തേണ്ട സമയമാണിതെന്ന് അക്കൌണ്ട് പുറത്തിറക്കുന്ന വേളയില്‍ ജനറല്‍ മാനേജറും റീട്ടെയില്‍ ബിസിനസ് തലവനുമായ എ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. നിക്ഷേപശീലങ്ങള്‍ കുട്ടികളില്‍ വളര്‍ത്താനുള്ള പ്രേരകശക്തിയായി യംഗ് ചാമ്പ് അക്കൌണ്ട് മാറുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.