ഔഷധിയുടെ പ്രമേഹഗുളിക വിപണനോദ്ഘാടനം നാളെ
Thursday, September 18, 2014 9:47 PM IST
കൊച്ചി: ഔഷധിയുടെ പുതിയ രണ്ട് ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം എറണാകുളം ഗസ്റ് ഹൌസില്‍ നാളെ രാവിലെ 11ന് മന്ത്രി കെ.എം. മാണി നിര്‍വഹിക്കുമെന്ന് ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും.

കെ.വി. തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രമേഹ ഔഷധി ഗുളികയും അസിഡിറ്റിക്കുള്ള എല്‍എസ്ആര്‍ (ലഘുസൂതശേഖര രസം) ഗുളികയുമാണു വിപണിയിലിറക്കുന്നത്. പ്രമേഹ ഔഷധി ടാബ്ളറ്റിന് 2.50 പൈസയും എല്‍എസ്ആര്‍ ടാബ്ളറ്റിന് ഒരു രൂപയുമാണ് വില.


ഔഷധിയുടെ സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി 14 ജില്ലകളിലും നാട്ടുചികിത്സാ വകുപ്പുമായി ചേര്‍ന്ന് ആയുര്‍വേദ വൈദ്യപരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ഇതിനായി 25 ലക്ഷം രൂപ നീക്കിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്െടന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

ഔഷധി മാനേജിംഗ് ഡയറക്ടര്‍ എ. ശശിധരന്‍, രഘുനന്ദന്‍ മേനോന്‍, ഡോ.ദിവ്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.