റിലയന്‍സ് ഫിക്സഡ് സേവിംഗ്സ്
റിലയന്‍സ് ഫിക്സഡ് സേവിംഗ്സ്
Friday, September 19, 2014 9:36 PM IST
തിരുവനന്തപുരം: റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ ഭാഗമായ റിലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി നിശ്ചിതമായ റിട്ടേണുകളിലൂടെ ഭാവി സുരക്ഷിതമാക്കുന്ന എന്‍ഡോവ്മെന്റ് ഇന്‍ഷ്വറന്‍സ് പ്ളാനായ റിലയന്‍സ് ഫിക്സഡ് സേവിംഗ്സ് അവതരിപ്പിച്ചു. ഇതു ദീര്‍ഘകാല സേവിംഗ്സിലൂടെ ഭാവി ലക്ഷ്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനായി പോളിസി ഉടമയെ സഹായിക്കുമെന്നാണു വാഗ്ദാനം.

ഓരോ വര്‍ഷവും വര്‍ധിക്കുന്ന ഫിക്സഡ് റഗുലര്‍ അഡിഷന്‍സ് ഉള്‍പ്പെടെയുള്ള ഉറപ്പുള്ള ആനുകൂല്യങ്ങള്‍ പുതിയ പ്ളാന്‍ വാഗ്ദാനം ചെയ്യുന്നു. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടിരിക്കുന്ന വ്യക്തിയുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു ലൈഫ് കവറിനോടൊപ്പം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു അധിക തുകയും ഈ പ്ളാന്‍ വാഗ്ദാനം ചെയ്യുന്നു. ആദ്യ പോളിസി വര്‍ഷം മുതലുള്ള ഫിക്സഡ് റഗുലര്‍ അഡീഷനുകളിലൂടെയും ആദ്യ മൂന്നു വര്‍ഷങ്ങളിലെ ഇന്‍ക്രിമെന്റല്‍ സേവിംഗ്സിലൂടെയും ഉറപ്പുള്ള ആനുകൂല്യങ്ങള്‍ പ്രദാനം ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.