യമഹ ഫേസര്‍ എഫ് 1 വിപണിയില്‍
യമഹ ഫേസര്‍ എഫ് 1 വിപണിയില്‍
Friday, September 19, 2014 9:36 PM IST
സ്പോര്‍ട്സ് ബൈക്കുകളുടെ നിരയില്‍ യമഹ ഏറ്റവും പുതിയ വേര്‍ഷന്‍ 2 .0 ഫേസര്‍ എഫ് 1 വിപണിയിലിറക്കി. 83,850 രൂപയാണ് എക്സ്ഷോറൂം വില. ഇപ്പോഴുള്ള മോഡലിനേക്കാള്‍ 5000 രൂപ കൂടുതല്‍. ജനകീയ മോഡലായ എഫ് സെഡ് പരമ്പരയുടെ പരിഷ്്കരിച്ച പതിപ്പാണിത്. ഡിസൈന്‍, മെക്കാനിക്കല്‍ കാര്യങ്ങളില്‍ വളരെ മെച്ചപ്പെട്ട പ്രകടനമാണു വാഗ്ദാനം. 149 സിസി എന്‍ജിന്‍ 13.1 ബിഎച്ച്പിയും 12 .8 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും പകരും. പുതിയ ഫ്യൂവല്‍ ഇന്‍ജക്ഷന്‍ സംവിധാനത്തിനൊപ്പം ബ്ളൂകോര്‍ എന്ന സാങ്കേതികവിദ്യയും ഇതിലൂടെ അവതരിപ്പിക്കുന്നു. കൂടുതല്‍ ശക്തിയും കരുത്തും വാഗ്ദാനം. 5 സ്പീഡ് ഗിയര്‍ ബോക്സ്. എല്ലാ രീതിയിലും മൊത്തത്തില്‍ പരിഷ്കരിച്ച ഡിസൈന്‍ പ്രത്യേകത. പരിഷ്്കരിച്ച ഫ്യൂവല്‍ ടാങ്ക്, വശങ്ങളിലെയും പിന്നിലെയും ബോഡി പാനലുകള്‍, പൂര്‍ണമായും ഡിജിറ്റല്‍ കണ്‍സോള്‍, ടെയ്ല്‍ ലാമ്പ് തുടങ്ങിയവ ഉദാഹരണങ്ങള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.