മദ്യനയത്തിനെതിരേ കേരള ചേംബര്‍
Saturday, September 20, 2014 10:05 PM IST
കൊച്ചി: ആതിഥേയ വ്യവസായരംഗത്തു നിക്ഷേപം നടത്തിയിട്ടുള്ളവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി മുഖ്യമന്ത്രിക്കു കത്തു നല്‍കി. മദ്യനയം ആതിഥേയ വ്യവസായത്തിനു കനത്ത തിരിച്ചടിയാണ്. 720 ഹോട്ടലുകളുടെ നിലനില്‍പ്പിനെ അപകടത്തിലാക്കി. സര്‍ക്കാരിന്റെ നയത്തില്‍ മാറ്റം വരുത്തി നടപ്പാക്കുമ്പോള്‍ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ബിസിനസ് നടത്തിപ്പില്‍ തുല്യ അവസരങ്ങളുണ്ടാകേണ്ടതാണെന്നും ചെയര്‍മാന്‍ മാത്യു കുരുവിത്തടം മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.