2020 ല്‍ ആഗോള ധനികര്‍ 3,800 ആകും
Sunday, September 21, 2014 11:14 PM IST
ന്യൂഡല്‍ഹി: ലോക ജനസംഖ്യയില്‍ കോടീശ്വരന്‍മാര്‍ 2020 ഓടെ 3800 ആയി ഉയരുമെന്നു റിപ്പോര്‍ട്ട്. വെല്‍ത്ത് എക്സ്, യുബിഎസ് ബില്യനയര്‍ സെന്‍സെസ് 2014 ലാണ് ഇക്കാര്യം.

കോടീശ്വരന്‍മാരുടെ എണ്ണം ഇത്രയധികം ഉയരാന്‍ കാരണമാകുന്നത് സാങ്കേതിക മേഖലയുടെ വളര്‍ച്ചയാണ്. നൂറുകോടിയോ അതിനു മുകളിലോ ആസ്തിയുള്ളവരെയാണു കോടീശ്വരന്‍മാരായി കണക്കാക്കുന്നത്. ലോക സമ്പത്തിന്റെ നാലുശതമാനം നിയന്ത്രിക്കുന്നത് ഇവരാണ്. മുപ്പതുലക്ഷം ജനങ്ങള്‍ക്ക് ഒരു കോടീശ്വരന്‍ എന്നതാണ് ഇപ്പോഴത്തെ കണക്ക്.


സാങ്കേതിക മേഖല ഒരു വന്‍കുതിച്ചുചാട്ടം നടത്തുകയാണെങ്കില്‍ 2020 ഓടെ കോടീശ്വരന്‍മാരുടെ എണ്ണം ഇപ്പോഴത്തേതില്‍ നിന്ന് 78% കണ്ടു വര്‍ധിക്കാനും സാധ്യതയുണ്ട്.

വികസ്വര രാജ്യങ്ങളില്‍ നിന്നായിരിക്കും ഇനി കൂടുതല്‍ കോടീശ്വരന്‍മാര്‍ വരുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.