മൊബൈല്‍ ജിഎസ്എം ഉപയോക്താക്കള്‍ 75 കോടി
Sunday, September 21, 2014 11:15 PM IST
ന്യൂഡല്‍ഹി: കഴിഞ്ഞമാസം രാജ്യത്ത് 55.4 ലക്ഷം പേര്‍ പുതുതായി മൊബൈല്‍ ജിഎസ്എം ഉപയോക്താക്കളായെന്നു സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇതോടെ മൊത്തം ജിഎസ്എം ഉപയോക്്താക്കള്‍ 74.99 കോടിയായി. ജൂലൈ വരെ ഇത് 74.44 കോടിയായിരുന്നു. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ ഉള്‍പ്പെടുന്നതാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. അതിനാല്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍, ടാറ്റ ടെലി സര്‍വീസസ് എന്നിവയുടെ കണക്കുകള്‍ ചേര്‍ക്കപ്പെട്ടിട്ടില്ല.


എന്നാല്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം സംഘടനയില്‍ അംഗത്വമെടുത്തതിനാല്‍ അവരുടെ ഉപയോക്താക്കളുടെ എണ്ണം ചേര്‍ത്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഉപയോക്്താക്കളെ ലഭിച്ചത് ഐഡിയയ്ക്കാണ്-17.2 ലക്ഷം. വോഡഫോണ്‍ 12.2 ലക്ഷം പേരെ തങ്ങളുടെ ശൃംഖലയില്‍ ചേര്‍ത്തു. എയര്‍സെല്‍-9.05 ലക്ഷം, യൂണിനോര്‍-7.06, വീഡിയോകോണ്‍-1.96 ലക്ഷം എന്നിങ്ങനെ ഉപയോക്താക്കളെ പുതുതായി ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.