16 ലക്ഷം രൂപയുടെ തണ്ടര്‍ബേര്‍ഡ് എല്‍ടി വിപണിയില്‍
16 ലക്ഷം രൂപയുടെ തണ്ടര്‍ബേര്‍ഡ് എല്‍ടി വിപണിയില്‍
Tuesday, September 23, 2014 10:16 PM IST
ബ്രിട്ടീഷ് കമ്പനിയായ ട്രയംഫ് അവതരിപ്പിക്കുന്ന ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ തണ്ടര്‍ബേര്‍ഡ് എല്‍ടി വിപണിയിലെത്തി. 15.75 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില. ട്രയംഫിന്റെ പൂര്‍ണതോതിലുള്ള മൂന്നാമത്തെ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളാണിത്. ആദ്യമിറക്കിയ തണ്ടര്‍ബേര്‍ഡ് സ്റോമിന്റെയും ഒടുവില്‍ ഇറക്കിയ റോക്കറ്റ് 3 റോഡ്സ്ററിന്റെയും ഇടയില്‍ വരുന്നതാണ് ഇത്. ക്രോം ഫിനിഷ് എന്‍ജിന്‍, റിയര്‍വ്യൂ മിറര്‍, ഇരട്ട പുകക്കുഴല്‍, സ്പോക്ക് വീലുകള്‍, ഇരുവശങ്ങളിലും ലെതര്‍ സാഡില്‍ ബാഗ്, ബാക്കി റെസ്്റ്റ്, ഇന്‍ഡിക്കേറ്ററുള്ള ഓക്സിലറി ഹെഡ്ലാമ്പ്, മുന്നില്‍ വലിയ വിന്‍ഡ്്ഷീല്‍ഡ് ഇതൊക്കെ സവിശേഷതകളില്‍ ചിലത്.

വൈറ്റ് വോള്‍ ടയര്‍ എന്ന പഴയ സങ്കല്‍പ്പത്തിലുള്ള ടയറുകളാണ്. 22 ലിറ്റര്‍ വയറന്‍ പെട്രോള്‍ ടാങ്ക്, എല്‍ഇഡി ടെയില്‍ ലാമ്പ്, അനലോഗ് സ്പീഡോമീറ്റര്‍, ഫ്യൂവല്‍ ഗേജ്, ഡിജിറ്റല്‍ ഒഡോമീറ്റര്‍ ഡിസ്പ്ളേ, ട്രിപ്പ് മീറ്റര്‍ എന്നിവയുള്ള മീറ്റര്‍ കണ്‍സോള്‍. വി ഇരട്ട എന്‍ജിന്റെ ശേഷി കേട്ടാല്‍ അതിശയിക്കും- 1699 സിസി.


ഒരു ഇടത്തരം ഇന്ത്യന്‍ എസുയുവിയുടെ അതേ ശക്തി. 94 കുതിരശ്ക്തി. 151 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക്. 6 സ്പീഡ് ഗിയര്‍ബോക്സ്. 47 മില്ലിമീറ്റര്‍ ടെലിസ്കോപ്പിക് ഫോര്‍ക്കുകള്‍, പിന്നില്‍ അഞ്ചുതരത്തില്‍ ക്രമീകരിക്കാവുന്ന കോയില്‍ സ്പ്രിംഗ്സ് ഫോര്‍ക്ക്, മുന്നില്‍ ട്വിന്‍ ഡിസ്ക് ബ്രേക്ക്, പിന്നില്‍ സിംഗിള്‍ ഡിസ്ക് ബ്രേക്ക്, എബിഎസ് എന്നിവ കൂടിയാകുമ്പോള്‍ ഒരു കാറിന്റെ ഒപ്പം. കാസ്പിയന്‍ ബ്ളൂ, ക്രിസ്റല്‍ വൈറ്റ്, ലാവ റെഡ്, ഫാന്റം ബ്ളാക്ക്, ജെറ്റ് ബ്ളാക്ക് നിറങ്ങളില്‍ ലഭിക്കും. ഹര്‍ലി ഡേവിഡ്സന്റെ സോഫ്്ടെയില്‍ ഹെറിറ്റേജ് ക്ളാസിക് ആണ് പ്രധാന എതിരാളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.